ചാത്തന്നൂർ: കാർഗിൽ വിജയദിനാഘോഷത്തിന്റെ ഭാഗമായി എഴിപ്പുറം ഹയർസെക്കൻഡറി സ്കൂളിലെ എൻ.സി.സി കേഡറ്റുകൾ കിഴക്കനേല ധീരജവാൻ ജയൻ സ്മാരക സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. മുൻ സൈനികനും ശൗര്യചക്ര അവാർഡ് ജേതാവുമായ മധുസൂദനൻ പിള്ള ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ ചെയർമാൻ പാരിപ്പള്ളി വിനോദ് അദ്ധ്യക്ഷത വഹിച്ചു. കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബൈജു ലക്ഷ്മണൻ, എക്സ് സർവീസ് ലീഗ് സെക്രട്ടറി മധുസൂദനൻ പിള്ള, ഫൗണ്ടേഷൻ സെക്രട്ടറി ജി. സുമേഷ്, എൻ.സി.സി കോ ഓർഡിനേറ്റർ രാകേഷ്, ആർ.സി കോ ഓർഡിനേറ്റർ ഷൈജു, അദ്ധ്യാപിക ഗീതാകുമാരി, ജവഹർ ഗ്രന്ഥശാല സെക്രട്ടറി വിഷ്ണു, രജനി, സുരേഷ് തോട്ടത്തിൽ എന്നിവർ സംസാരിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |