14 ലക്ഷം പിഴയും ശിക്ഷ
കൊല്ലപ്പെട്ടത് പത്രഏജന്റ്
തിരുവനന്തപുരം: അയൽവാസിയെ കമ്പിവടി കൊണ്ട് തലയ്ക്കടിച്ചു കൊന്ന കേസിൽ അച്ഛനെയും രണ്ട് മക്കളെയും കോടതി ജീവപര്യന്തം കഠിനതടവിനും 14 ലക്ഷം രൂപ പിഴയ്ക്കും ശിക്ഷിച്ചു. പിഴയടച്ചില്ലെങ്കിൽ 2വർഷം അധിക തടവുണ്ട്. ഏഴാം അഡിഷണൽ ജില്ലാ സെഷൻസ് ജഡ്ജി പ്രസൂൺ മോഹനാണ് ശിക്ഷ വിധിച്ചത്.
പാറശ്ശാല ഇലങ്കത്തുവിള നീൽകമൽ വീട്ടിൽ നാഗമണി, മക്കളായ വടുവൻവിളപ്പാറ പാപ്പനംതോട്ടത്തിൽ പുത്തൻ വീട്ടിൽ വിജയൻ എന്ന സാദിക്ക്, ഇലങ്കത്തുവിള നീൽകമൽ വീട്ടിൽ രത്‌നകുമാർ എന്നിവരെയാണ് ശിക്ഷിച്ചത്. നാഗമണിയുടെ അയൽവാസിയും പത്ര ഏജന്റുമായ രാധാകൃഷ്ണൻ നായരാണ് കൊല്ലപ്പെട്ടത്. രാധാകൃഷ്ണൻ നായരെ കമ്പിവടിക്ക് അടിച്ച് കൊലപ്പെടുത്തിയത് വിജയനാണ്. വിജയന് ഇരട്ട ജീവപര്യന്തവും ഏഴ് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. മറ്റ് രണ്ട്‌പേരും ഗൂഢാലോചനയിൽ പങ്കാളികളായതിനാൽ ജീവപര്യന്തം കഠിനതടവും മൂന്നര ലക്ഷം വീതം പിഴയുമാണ് ശിക്ഷ.
രാധാകൃഷ്ണൻ നായരുടെ വീട്ടിലെ ഇലവു മരം മുറിച്ചപ്പോൾ നാഗമണിയുടെ മതിൽ തകർന്നിരുന്നു. മതിൽ ശരിയാക്കി നൽകാമെന്ന് ആദ്യം സമ്മതിച്ച രാധാകൃഷ്ണൻ നായർ പിന്നീട് നിലപാട് മാറ്റി. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയുമുണ്ടായി. 2010 ഫെബ്രുവരി 28ന് ഇരുവരെയും പാറശ്ശാല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിറ്റേന്ന് പുലർച്ചെ 3.45 ന് പത്രവിതരണത്തിന് സ്‌കൂട്ടറിൽ പോകുന്ന വഴിക്കാണ് വിജയൻ ആക്രമിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രാധാകൃഷ്ണൻ നായർ അന്നുതന്നെ മരിച്ചു.
പ്രോസിക്യൂഷന് വേണ്ടി അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ കെ. വേണി ഹാജരായി. പിഴത്തുകയിൽ 12 ലക്ഷം രാധാകൃഷ്ണൻ നായരുടെ ഭാര്യ കൃഷ്ണകുമാരി, മക്കളായ രേണുക, രാധിക എന്നിവർക്ക് ന
ൽകണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |