അഞ്ചൽ: ഇടമുളയ്ക്കൽ സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് റിബലായി മത്സരിച്ച സഹകരണ ഐക്യമുന്നണിക്ക് വിജയം. ആകെയുള്ള 11 സീറ്റിൽ 8 സീറ്റുകൾ നേടിയാണ് മുന്നേറ്റം. യു.ഡി.എഫിന് മൂന്ന് സീറ്റ് ലഭിച്ചു. ഇടത് മുന്നണിക്ക് ഒരു സീറ്റുപോലും ലഭിച്ചില്ല. ബാങ്കിൽ നിന്ന് വായ്പയെടുത്തവരുടെ പ്രമാണങ്ങൾ മറിച്ചുവച്ച് പണാപഹരണം നടത്തിയെന്ന പരാതിയെ തുടർന്ന് നേരത്തെ സെക്രട്ടറിയായിരുന്ന കൈപ്പള്ളി മാധവൻകുട്ടിയെ ബാങ്ക് സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റുകയും കോൺഗ്രസിൽ നിന്ന് സസ്പെന്റ് ചെയ്യുകയും ചെയ്തിരുന്നു. മാധവൻ കുട്ടിയുടെ ആശീർവാദത്തോടെ മത്സരിച്ച സഹകരണ ഐക്യമുന്നണിക്കാണ് ഇപ്പോൾ ഭൂരിപക്ഷം ലഭിച്ചത്. റിബലായി മത്സരിച്ചതിന്റെ പേരിൽ സ്ഥാനാർത്ഥികളിൽ രണ്ടുപേരെ അടുത്തിടെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. കെ.പി.സി.സി നേതാവ് അഡ്വ. സൈമൺ അലക്സ് ഉൾപ്പടെ മൂന്നുപേരാണ് യു.ഡി.എഫിൽ നിന്ന് വിജയിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |