പന്തളം: വയനാട് ഉരുൾപൊട്ടലിൽ മരിച്ചവർക്ക് അന്ത്യാഞ്ജലി അർപ്പിച്ചും ദുരിതബാധിതർക്ക് വേണ്ടി പ്രാർത്ഥിച്ചും ഉളനാട് ശ്രീകൃഷ്ണസ്വാമിക്ഷേത്രം.ഇന്നലെ രാവിലെ മഹാസുദർശന ലക്ഷ്യപ്രാപ്തി പൂജ ചടങ്ങ് ആരംഭിക്കുന്നതിന് മുമ്പായാണ് ആയിരക്കണക്കിന് ഭക്തർ പ്രത്യേക പ്രാർത്ഥന നടത്തിയത്.
ദുരിതബാധിതർക്കായി ഉളനാട് ശ്രീകൃഷ്ണസ്വാമിക്ഷേത്രം മാനവസേവാനിധിയായ 'കൃഷ്ണ ഹസ്തം 'സഹായ നിധിയിൽ നിന്ന് സഹായം നൽകുമെന്ന് പ്രസിഡന്റ് ഉളനാട് ഹരികുമാർ ,സെക്രട്ടറി വി.ആർ.അജിത്കുമാർ, ഖജാൻജി കെ.എൻ.അനിൽകുമാർ എന്നിവർ പറഞ്ഞു.
.
അതേസമയം, വയനാട്ടിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് നിത്യോപയോഗ സാധനങ്ങളും മറ്റ് അവശ്യവസ്തുക്കളുമായി പത്തനംതിട്ടയിൽ നിന്ന് വാഹനം പുറപ്പെട്ടിട്ടുണ്ട്. വാഹനം പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി രാജപ്പൻ ഫ്ലാഗ് ഓഫ് ചെയ്തു.
ജില്ലാ കളക്ടർ എസ് പ്രേംകൃഷ്ണൻ,നഗരസഭാ ചെയർമാൻ അഡ്വ. സക്കീർ ഹുസൈൻ, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് തുളസീധരൻ പിള്ള, പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് പി എസ് മോഹനൻ, പ്രമാടം പഞ്ചായത്ത് പ്രസിഡന്റ് നവനീത് , ഓമല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ വിളവിനാൽ, നഗരസഭ കൗൺസിലർ പി കെ അനീഷ് , ഡെപ്യൂട്ടി കളക്ടർമാരായ ബീന എസ് ഹനീഫ്, ആർ.പത്മ ചന്ദ്രക്കുറുപ്പ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ രാജേഷ് കുമാർ , വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ, വിദ്യാർത്ഥികൾ, തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |