കൽപ്പറ്റ: ഉരുൾപൊട്ടലുണ്ടായ വയനാട് മുണ്ടക്കൈയിൽ എട്ടാം നാളും തെരച്ചിൽ പുരോഗമിക്കുകയാണ്. 400 ഓളം പേർ മരിച്ചതായാണ് അനൗദ്യോഗിക കണക്കുകൾ. 200 ഓളം പേരെ ഇനിയും കണ്ടെത്താനുണ്ട്. മനുഷ്യൻ മാത്രമല്ല നിരവധി വളർത്തുമൃഗങ്ങളും ഉരുൾപൊട്ടൽ മൂലം വേദന അനുഭവിക്കുന്നുണ്ട്. മുണ്ടെക്കെയിലെ ഒരു ഫാമിലെ പശുകളെ കണ്ടെത്തി രക്ഷിച്ചതും വളർത്തുനായകളുടെ വീഡിയോയും ഏറെ പ്രചരിച്ചതാണ്.
അത്തരത്തിൽ മറ്റൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. വയനാട് രക്ഷാപ്രവർത്തനം നടത്തുന്നവരാണ് ഈ നായയുടെ വീഡിയോ പങ്കുവച്ചത്. അവരുടെ സംഘത്തോടൊപ്പം നായ രണ്ട് മൂന്ന് ദിവസമായി ഉണ്ടെന്നും ആരെയോ തിരയുകയാണെന്നും വീഡിയോയിൽ ഒരു യുവാവ് പറയുന്നു. വളരെ ദയനീയമായി അവരുടെ ഒപ്പം നിൽക്കുന്ന നായയെയും വീഡിയോയിൽ കാണാം.
പോസ്റ്റിന്റെ പൂർണരൂപം
അവന്റെ അത്രയും വേണ്ടപ്പെട്ട ആരൊക്കെയോ മണ്ണിനടിയിൽ പോയിട്ടുണ്ട്. വളരെ ദയനീയ ഭാവത്തോടെ എന്തൊക്കെയോ ഞങ്ങളോട് പറയാൻ ശ്രമിക്കുന്നു.
excavators കൊണ്ട് പോലും നീക്കാൻ സാധ്യമല്ലാത്ത വലിയ പാറകൾ വന്നടിഞ്ഞ സ്ഥലത്താണ് അവൻ നില്കുന്നത്.. നിസ്സഹയരായി നോക്കി നിൽക്കാനേ കഴിഞ്ഞൊള്ളൂ. 2-3 ദിവസമായി ട്രോമാകെയർ ടീമിനോപ്പം വയനാട് ഉണ്ട്. എങ്ങും ഇത് പോലെ ഉള്ള അനുഭവങ്ങളാണ്. എല്ലാവർക്കും ഒരേ വികാരം. മനുഷ്യനും മൃഗങ്ങൾക്കും എല്ലാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |