തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസവും സ്വർണവിലയിൽ വർദ്ധനവ്. ഒരു പവൻ സ്വർണത്തിന് 240 രൂപയാണ് ഇന്ന് ഉയർന്നിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 51,840 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന്റെ വില 6,480 രൂപയുമായി. കഴിഞ്ഞ ദിവസം ഒരു പവൻ സ്വർണത്തിന്റെ വിലയിൽ 400 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. മൂന്ന് ദിവസമായി ഒരു പവൻ സ്വർണത്തിന്റെ വിലയിലുണ്ടായ ആകെ വർദ്ധനവ് 1280 രൂപയാണ്.
ഒരു പവൻ സ്വർണാഭരണം വാങ്ങുമ്പോൾ പണിക്കൂലി, നികുതി, ഹാൾമാർക്കിംഗ് നിരക്കുകൾ തുടങ്ങിയ നൽകേണ്ടതുണ്ട്. ശരാശരി അഞ്ച് ശതമാനമാണ് പണിക്കൂലി. മൂന്ന് ശതമാനം ജിഎസ്ടിയും നൽകണം. അത്തരത്തിൽ ഒരു പവൻ സ്വർണം വാങ്ങാൻ ഏകദേശം 56,000 രൂപ നൽകേണ്ടി വരും. അതേസമയം, ആഗോളതലത്തിൽ സ്വർണവ്യാപാരം നേട്ടത്തിലാണ് നടക്കുന്നത്. ട്രോയ് ഔൺസിന് 0.42 ഡോളർ (0.42%) ഉയർന്ന് 2,457.12 ഡോളർ എന്നതാണ് നിരക്ക്.
ഇന്നത്തെ വെളളിവിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെളളിയുടെ ഇന്നത്തെ വില 91 രൂപയാണ്. ഇതോടെ ഒരു കിലോഗ്രാം വെളളിയുടെ വില 91,000 രൂപയായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |