കൊച്ചി: വയനാട് ദുരന്തത്തിന് ഇരയായവരെ പുനരധിവസിപ്പിക്കാൻ ക്രൈസ്‌തവ സഭകളുടെ സഹസ്രകോടികളുടെ സമ്പത്തിന്റെ ചെറുഭാഗം ചെലവഴിക്കണമെന്ന് കേരള ലാറ്റിൻ കാത്തലിക് കൗൺസിൽ സംസ്ഥാന സമിതിയോഗം ആവശ്യപ്പെട്ടു. വീടുകൾ നിർമ്മിച്ചു നൽകുക, പരിക്കേറ്റവർക്ക് സൗജന്യമായി ചികിത്സ നൽകുക, മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികളെ ദത്തെടുക്കുക, സഭയുടെ സ്ഥാപനങ്ങളിൽ ജോലി നൽകുക എന്നിവ ചെയ്യണമെന്ന് യോഗം നിർദ്ദേശിച്ചു. പ്രസിഡന്റ് ഇ.ആർ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ഫെലിക്‌സ് ജെ. പുല്ലൂടൻ, ജോസഫ് വെളിവിൽ, വി.ജെ പൈലി, സ്റ്റാൻലി പൗലോസ്, ഇഗ്‌നേഷ്യസ് റോബർട്ട്, ജയ്‌സൻ വേലിക്കകത്ത്, തോമസ് പ്ലാശേശേരി, ലോനൻ ജോയ്, ജോസഫ് സയൺ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |