തൃശൂർ: വയനാട്ടിലെ ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ട് ദുരിതം അനുഭവിക്കുന്നവർക്കായി യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി ശേഖരിച്ച ആവശ്യ സാധനങ്ങൾ സംസ്ഥാന കമ്മിറ്റിയുടെ വിതരണ കേന്ദ്രമായ നിലമ്പൂരിൽ എത്തിച്ചു. ജില്ലയിലെ വിവിധ നിയോജക മണ്ഡലം, മണ്ഡലം കമ്മിറ്റികളിലൂടെ ശേഖരിച്ച ആവശ്യ സാധനങ്ങൾ നിറച്ച വാഹനങ്ങൾ ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ മുൻ ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ ഫ്‌ളാഗ് ഓഫ് ചെയ്തു. ജില്ലാ പ്രസിഡന്റ് ഹരീഷ് മോഹൻ, സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. സി. പ്രമോദ്, സംസ്ഥാന സെക്രട്ടറി അഡ്വ. സുഷിൽ ഗോപാൽ, ജില്ലാ വൈസ് പ്രസിഡന്റ് വിഷ്ണു ചന്ദ്രൻ, ജനറൽ സെക്രട്ടറി ഷെറിൻ തേർമഠം, ഭാരവാഹികളായ അൽജോ ചാണ്ടി, ഒ. ശ്രീകൃഷ്ണൻ, ഫൈസൽ ഇബ്രാഹിം, ജീസോ ലോനപ്പൻ തുടങ്ങിയവർ നേതൃത്വം നൽകി. നേതാക്കളായ സി.ഐ. സെബാസ്റ്റ്യൻ, കെ. ഗോപാലകൃഷ്ണൻ, ജയിംസ് ചിറ്റിലപ്പിള്ളി, ജയ്‌സൺ മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |