ന്യൂഡൽഹി: നീറ്റ് പി.ജി പരീക്ഷ എഴുതാൻ കേരളത്തിൽ നിന്നുള്ള അപേക്ഷകർ ആന്ധ്രാപ്രദേശിൽ പോകേണ്ടിവരില്ലെന്ന് സൂചന. രണ്ടു ദിവസത്തിനുള്ളിൽ പരീക്ഷാകേന്ദ്രങ്ങൾ മാറ്റി നിശ്‌ചയിച്ച് നാഷണൽ ബോർഡ് ഒഫ് എക്സാമിനേഷൻ തീരുമാനം പ്രഖ്യാപിക്കും. പരീക്ഷാ കേന്ദ്രങ്ങൾ അനുവദിച്ചതിലെ അപാകത പരിഹരിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ ഉറപ്പു നൽകിയെന്ന് മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ രാജീവ് ചന്ദ്രശേഖർ അറിയിച്ചു.
കേരളത്തിലെ വിദ്യാർത്ഥികൾക്ക് സൗകര്യപ്രദമായ മേഖലകളിൽ നീറ്റ് പി.ജി പരീക്ഷാ കേന്ദ്രങ്ങൾ ഉറപ്പാക്കണമെന്ന് നാഷണൽ ബോർഡ് ഒഫ് എക്സാമിനേഷന് നിർദ്ദേശം നൽകണമെന്ന് രാജീവ് ചന്ദ്രശേഖർ മന്ത്രിയെ കണ്ട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം കേരളത്തിൽ നിന്നുള്ള എം.പിമാരും മന്ത്രിയെ കണ്ട് വിഷയം ഉന്നയിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |