കൊച്ചി: വയനാട് ദുരിതാശ്വാസ പ്രവർത്തനത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അൽ മുക്താദിർ ജുവലറി ഗ്രൂപ്പിന്റെ സഹായം സ്ഥാപക ചെയർമാനും മാനേജിംഗ് ഡയറക്ടറും ജി.ഡി.ജെ.എം.എം.എയുടെ പ്രസിഡന്റുമായ ഡോ. മുഹമ്മദ് മൻസൂർ അബ്ദുൽ സലാം മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ഇതോടൊപ്പം ദുരിത ബാധിതരായ 100 ചെറുപ്പക്കാർക്ക് അൽ മുക്താദിർ ഗ്രൂപ്പിൽ തൊഴിൽ നൽകും.
ദുരന്തത്തിൽ കച്ചവടസ്ഥാപനങ്ങൾ നഷ്ടപ്പെട്ട അർഹരായവർക്ക് അൽ മുക്താദിർ കോഴിക്കോട് ആരംഭിക്കുന്ന അൽ മുക്താദിർ ഗോൾഡ് മാളിൽ ബിസിനസ് ആരംഭിക്കുന്നതിന് ഷോറൂമുകൾ നൽകുമെന്നും ഡോ. മുഹമ്മദ് മൻസൂർ അബ്ദുൽ സലാം പറഞ്ഞു. കൂടാതെ വിദ്യാർത്ഥികൾക്ക് പഠന സഹായവും നൽകും.
രാജ്യത്തോടുള്ള പ്രതിബദ്ധതയും കടപ്പാടും നിറവേറ്റാൻ കഴിയുന്നതിൽ അഭിമാനിക്കുന്നുവെന്നും ഡോ. മുഹമ്മദ് മൻസൂർ അബ്ദുൽ സലാം അഭിപ്രായപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |