ലക്‌നൗ: ഡബിൾ ഡക്കർ ബസും കാറും കൂട്ടിയിടിച്ച് ഏഴ് മരണം. ഉത്തർപ്രദേശിലെ ഇറ്റാവയിൽ ഇന്ന് പുലർച്ചെ 12.30ഓടെയാണ് സംഭവം. റായ്‌ബറേലിയിൽ നിന്ന് ഡൽഹിയിലേയ്ക്ക് പോവുകയായിരുന്ന ബസും ലക്‌നൗവിലേയ്ക്ക് പോവുകയായിരുന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു.
കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് അധികൃതർ പറയുന്നു. ബസിൽ 60 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇവരിൽ നാലുപേർ മരിച്ചു, ബസിലുണ്ടായിരുന്നവരിൽ പരിക്കേറ്റ ഇരുപത്തിയഞ്ചോളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിലുണ്ടായിരുന്ന മൂന്നുപേർ മരണപ്പെട്ടതായി പൊലീസ് അറിയിച്ചു.
കഴിഞ്ഞ ജുലായ് 31ന് ബറേലിയിലെ മതുരാപുർ പ്രദേശത്തുണ്ടായ വാഹനാപകടത്തിൽ മൂന്ന് പേർ മരണപ്പെട്ടതിന് പിന്നാലെയാണ് ഇറ്റാവയിൽ അപകടമുണ്ടായത്. കാറും മിനി ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാറിലുണ്ടായിരുന്ന മൂന്ന് യുവാക്കൾ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു.
#WATCH | Etawah, Uttar Pradesh: 7 killed in a collision between a double-decker bus and car on Agra Lucknow Expressway
— ANI UP/Uttarakhand (@ANINewsUP) August 4, 2024
SSP Etawah Sanjay Kumar Verma says, "A double-decker bus going from Raebareli to Delhi collided with a car at around 12:30 am. There were 60 people on the bus,… pic.twitter.com/LcuMLYDLpN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |