കൊച്ചി: മുൻ കേന്ദ്രമന്ത്രിയും കേരളത്തിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയുമായ പ്രൊഫ. കെ.വി. തോമസിന്റെ ഭാര്യ വടുതല പൂവങ്കേരി വീട്ടിൽ ഷേർളി തോമസ് (77) നിര്യാതയായി. എറണാകുളം ആസ്റ്റർ മെഡ്‌സിറ്റിയിൽ ചികിത്സയിലായിരുന്നു. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് കുമ്പളങ്ങി സെന്റ് പീറ്റേഴ്‌സ് പള്ളി സെമിത്തേരിയിൽ. രാവിലെ ഏഴു മുതൽ ഉച്ചയ്ക്ക് രണ്ടു വരെ തോപ്പുംപടിയിലെ വസതിയിൽ പൊതുദർശനമുണ്ടാകും.
മക്കൾ: ബിജു തോമസ് (സീനിയർ ഡയറക്ടർ ആൻഡ് ഹെഡ്, മർഷക് ബാങ്ക്, ദുബായ്), രേഖ തോമസ് (ഷേർളീസ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് ആൻഡ് ഏജന്റ്‌സ്; പ്രസിഡന്റ്, ഓൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷൻ കൊച്ചി യൂണിറ്റ്), ഡോ. ജോ തോമസ് (വാതരോഗ വിദഗ്ദ്ധൻ, ആസ്റ്റർ മെഡ്‌സിറ്റി). മരുമക്കൾ: ലക്ഷ്മി പ്രിയദർശിനി (കടവന്ത്ര ചെറുപറമ്പത്ത് കുടുംബാംഗം), ടോണി തമ്പി (ഇടക്കൊച്ചി കളപ്പുരയ്ക്കൽ കുടുംബാംഗം), അന്നു ജോസ് (കടവന്ത്ര മനയത്തറ കുടുംബാംഗം; ശിശു ഹൃദ്രോഗ വിദഗ്ദ്ധ, ആസ്റ്റർ മെഡ്‌സിറ്റി).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |