പുലിയൂർ: ഗ്രാമ പഞ്ചായത്തിലെ കേരകർഷകർക്ക് നാളികേര ഉൽപാദന ചെലവ് കുറയ്ക്കാനും ഉൽപാദനം വർദ്ധിപ്പിക്കാനും സഹായിക്കു ന്ന കേരഗ്രാമം പദ്ധതി ആരംഭിച്ചു. മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ജി.ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. കൃഷി ഡെപ്യൂട്ടി ഡയറക്ടർ പി.എൽ.പ്രീത പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം.സലിം, ജില്ലാ പഞ്ചായത്ത് അംഗം വത്സല മോഹൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ശൈലജ, മിനി ഫിലിപ്പ്, സവിത മഹേഷ്, സരിത ഗോപൻ, മഞ്ജു യോഹന്നാൻ, പ്രമോദ് അമ്പാടി, രതി സുഭാഷ്, ഇന്ദിരാ ശശീന്ദ്രൻ, എം.സി. വിശ്വൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |