കൊച്ചി: സ്മാർട്ട്സിറ്റി മിഷൻ ഒൻപത് കോടി രൂപ ഉപയോഗിച്ച് എറണാകുളം മഹാരാജാസ് കോളേജിൽ നിർമ്മിക്കുന്ന സിന്തറ്റിക് ഹോക്കി ടർഫിന് ഒളിമ്പ്യൻ പി.ആർ. ശ്രീജേഷിന്റെ പേര് നൽകണമെന്ന് ഹൈബി ഈഡൻ എം.പി ആവശ്യപ്പെട്ടു. ജില്ലയിലെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഹോക്കി ടർഫായ സിന്തറ്റിക് ടർഫ് 2025 ജനുവരിയിൽ പൂർത്തിയാകുമെന്നും ഹൈബി പറഞ്ഞു. രണ്ട് തവണ ഒളിമ്പിക്സ് ഹോക്കിയിൽ വെങ്കല നേട്ടത്തിന് വഴിയൊരുക്കി രാജ്യത്തിന് അഭിമാനമായി മാറിയ ശ്രീജേഷിനുള്ള ആദരവ് ഇത്തരത്തിൽ പ്രകടിപ്പിക്കാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പി.ആർ. ശ്രീജേഷിനുള്ള അനുമോദന ചടങ്ങിൽ മന്ത്രി പി. രാജീവിന്റെയും കളക്ടറുടെയും സാന്നിദ്ധ്യത്തിലാണ് എം.പി ആവശ്യം ഉന്നയിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |