മേപ്പാടി: പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് വയനാട്ടിൽ കർശന നിയന്ത്രണമുള്ളതിനാൽ മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിത പ്രദേശങ്ങളിൽ ഇന്ന് തെരച്ചിൽ ഉണ്ടാകില്ലെന്ന് ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ അറിയിച്ചു. സന്നദ്ധ പ്രവർത്തകർക്കും തെരച്ചിലുമായി ബന്ധപ്പെട്ടവർക്കും ദുരന്തബാധിത പ്രദേശങ്ങളിൽ പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. നാളെ ജനകീയ തെരച്ചിൽ പുനഃരാരംഭിക്കുമെന്നും കളക്ടർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |