SignIn
Kerala Kaumudi Online
Saturday, 14 September 2024 12.16 PM IST

ഇരയെന്നോ, യുവ നടിയെന്നോ പറഞ്ഞു ഒളിക്കേണ്ടതില്ല; സൂരജ് പാലാക്കാരന്റെ അറസ്റ്റിൽ തന്റെ പേര് തന്നെ കൊടുക്കണമെന്ന് റോഷ്ന ആൻ റോയ്‌

Increase Font Size Decrease Font Size Print Page
sooraj-palakkaran

യുവനടിയെ അധിക്ഷേപിച്ച കേസിൽ കഴിഞ്ഞ ദിവസമാണ് വ്‌ളോഗർ സൂരജ് പാലാക്കാരനെ അറസ്റ്റ് ചെയ്തത്. ഇതിനുപിന്നാലെ വിഷയത്തിൽ പ്രതികരിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് പരാതിക്കാരിയായ നടി റോഷ്ന ആൻ റോയ്. എന്തിനാണ് യുവനടി എന്നൊക്കെ പറയുന്നതെന്ന് നടി റോഷ്നയുടെ പരാതിയിൽ സൂരജ് പാലാക്കാരൻ അറസ്റ്റിൽ എന്നുവേണം വാർത്ത കൊടുക്കാൻ എന്നും യുവതി ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.ഇരയെന്നോ, യുവനടിയെന്നോ പറഞ്ഞു ഒളിച്ചുവയ്‌ക്കേണ്ടതില്ലെന്നും മാദ്ധ്യമ ധർമം കൃത്യമായി വിനിയോഗിക്കണമെന്നും കുറിപ്പിൽ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

യുവ നടി എന്നൊക്കെ പറയുന്നതെന്തിന് ????
ഇരയെന്നോ. യുവ നടിയെന്നോ പറഞ്ഞു ഒളിക്കേണ്ടതില്ല …
മാധ്യമ ധർമ്മം. കൃത്യമായി വിനിയോഗിക്കണം …
എന്തായാലും നിങ്ങൾ fame കൂട്ടി ചേർത്തത് പോലെ “ നടി റോഷ്ന ആൻറോയി യുടെ പരാതിയിൽ സൂർജ് പാലാക്കാരൻ അറസ്റ്റിൽ “ അങ്ങനെ തന്നെ വേണം കൊടുക്കാൻ !!!!!
എന്റെ പേരിനോടൊപ്പം “ നടി “ എന്ന് കൂട്ടിച്ചേർക്കുന്നതിനോട് യാതൊരു താല്പര്യവും എനിക്കില്ല


നേരം ഇരുട്ടി വെളുക്കുമ്പോൾ “നടി_…___… ഇവളേത് ?? ഇവളുടെ … “ സർവത്ര തെറി അഭിഷേകം …! 5 -6 കൊല്ലം സിനിമയിൽ എന്തെങ്കിലുമൊക്കെ ചെയ്തു അതിന്റെ വരുമാനം കൊണ്ട് ജീവിച്ചതുകൊണ്ട് മാത്രമാണ് cine artist എന്ന് label കൊടുത്തിരിക്കുന്നത് …
എന്റെ ആഗ്രഹങ്ങൾ എന്റെ passion നിങ്ങൾക്ക് കൈയിലിട്ടു പന്താടാൻ ഉള്ളതല്ല ..
ഇപ്പോ വരും വലുമ്മേ തീ പിടിച്ചു കോറെ എണ്ണം .. “ഇവൾക്ക് ഇത് തന്നെയാണോ പണി ..? ഇവൾ അങ്ങനെ ഇങ്ങനെ എന്നൊക്കെ പറഞ്ഞോണ്ട് .”
എന്റെ ആയുസ്സ് തീരും വരെ എന്റെ ഭാഗത്ത് ശരിയുണ്ടെന്ന് 100% ശതമാനം ഉറപ്പുണ്ടെങ്കിൽ ഒരുത്തനേം ഭയപ്പെടില്ല … എടുത്തു വെച്ച കാൽ മാറ്റി ചവിട്ടില്ല !!!!
സ്ത്രീകൾക്ക് വലിയ പരിഗണന എന്ന് പറച്ചിൽ മാത്രമേ ഉള്ളൂ …
നമ്മളൊക്കെ public property കൾ ആണോ .. ??? കുറ്റം ചെയ്തവനെ പൂമാലഇട്ട് വരവേറ്റ ചരിത്രമാണ് നമുക്കുള്ളത് … അപ്പോ പിന്നെ പറയാനുണ്ടോ കാര്യങ്ങൾ, എന്നാലും
എന്റെ കുടുംബത്തെയോ എന്നെയോ വേദനിപ്പിക്കുന്നത് സഹിക്കാൻകഴിയുന്നില്ല …
അത് കൊണ്ട് തന്നെയാണ് ഞാൻ ഇറങ്ങിയിരിക്കുന്നത് ...
ഇതൊക്കെ കേട്ട് മിണ്ടാതിരിക്കാൻ എന്റെ നട്ടെല്ല് റബ്ബർ അല്ലെന്ന് എല്ലാവരും ഒന്ന് മനസ്സിലാക്കുന്നത് നന്നായിരിക്കും … എന്റെ നാവ് എവിടെയും ഒട്ടിയിട്ടില്ല …. മറുപടി കൊടുക്കാൻ അറിയാഞ്ഞിട്ടുമല്ല … പക്ഷേ ഇതാണ് ശരിയായ രീതി … എന്തിനാണ് പിന്നെ നിയമ വ്യവസ്ഥകൾ ??!!
driver യദുവിനെതിരെ. face book ൽ post ചെയ്ത ഒരു content നു വേണ്ടി. രാഷ്ട്രീയ പരാമർശങ്ങൾ നടത്തി ഞാൻ മോശക്കാരിയാണെന്ന രീതിയിലുള്ള എത്ര വീഡിയോ ദൃശ്യങ്ങൾ പുറത്തിറങ്ങി … എത്ര മോശം കമന്റുകൾ വന്നു ??? സഹിക്കുന്നതിനൊക്കെ ഒരു പരിധിയുണ്ടെന്നു മനസ്സിലാക്കുക !!
ഞാൻ ഉൾപ്പെടുന്ന സ്ത്രീ സമൂഹത്തോടാണ് എനിക്ക് പറയാനുള്ളത് …. നിങ്ങൾ ഇങ്ങനെയുള്ള പരാമർശങ്ങൾക്ക് കൃത്യമായ മറുപടി കൊടുക്കണം …
ഇവരെപോലുള്ളവർക്ക് കുടുംബമെന്നോ കുട്ടിയെന്നോ അമ്മയെന്നോ ഉള്ള യാതൊരു പരിഗണനയും ഉണ്ടാവില്ല … അവർക്ക് ഒരു ദിവസത്തെ വെറുമൊരു content മാത്രമാണ് എന്നെ പോലുള്ളവർ … എന്റെ സ്ത്രീത്വത്തെയും ചോദ്യം ചെയ്തു എനിക്ക് മാനസിക സമാധാനം നഷ്ടപ്പെടുത്തി എനിക്ക് നേരെ വന്നവർക്കുള്ള ഒരു warning തന്നെയാണ് ഈ നടപടി !!!!
ഇങ്ങനെ ഓരോരുത്തരെ വിറ്റ് കാശ് മേടിച്ചു ജീവിക്കുന്നവർ ഒരുപാട് ഉണ്ട് സമൂഹത്തിൽ …. നാളെ എന്റെ മകൾക്കോ അമ്മക്കോ എന്നെ പോലുള്ള ആർക്കെങ്കിലുമൊക്കെ ഈ അവസ്ഥ വരും … തളരരുത് ..പൊരുതണം …🙏 പൊരുതി ജയിക്കണം 🙏
ഇതൊക്കെ പറഞ്ഞാലും ഇവരിത് തുടർന്ന് കൊണ്ടിരിക്കും … ഇപ്പോൾ തന്നെ ജാമ്യത്തിൽ പുറത്തുവരികയും ചെയ്യും ..
എന്നാലും കുറച്ച് നേരമെങ്കിലും ബുദ്ധിമുട്ടിക്കണമല്ലോ …
“ നിനക്കൊക്കെ വേറെ പണിയില്ലേ എന്നും ചോദിച്ചു ഇപ്പോ വരും ചെലോന്മാര് …”
എടോ എന്റെ പണി ഇതല്ല … പക്ഷേ ഇവനൊക്കെ ഇതല്ലേ പണി … ഇവൻ ഇപ്പോ ഇന്ന് ചാനൽ നിറഞ്ഞു നിൽക്കട്ടെ … ജീവിക്കാൻ വേറെ വഴിയില്ലാത്തവർ ഇങ്ങനൊക്കെയാണ് …
ഞാൻ ശരിയല്ലാത്ത വഴിയിലൂടെ സഞ്ചരിക്കാത്തിടത്തോളം കാലം … എന്റെ സത്യത്തിനും നീതിക്കും വേണ്ടി പൊരുതും … അതിന് വേണ്ടി ഏതറ്റം വരെയും പോകും ..

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: SOORAJ PALAKKARAN, ACTRESS ROSHNA ANN ROY, POLICE, CASE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.