SignIn
Kerala Kaumudi Online
Monday, 12 August 2024 2.00 AM IST

170-ാമത് ഗുരുദേവ ജയന്തി

p

ശിവഗിരി: വയനാട് ദുരന്ത പശ്ചാത്തലത്തിൽ 170-ാമത് ഗുരുദേവ ജയന്തിദി​നത്തി​ൽ ഇത്തവണ ഘോഷയാത്രയും കലാപരിപാടികളും ഒഴിവാക്കാൻ ശിവഗിരിമഠം തീരുമാനിച്ചു. ചതയപൂജയും പ്രാർത്ഥനയും ജയന്തി സമ്മേളനവും ഉണ്ടാകും. നിശ്ചയിച്ചിരുന്ന ചതയദീപം ലോകദുരിതശാന്തിക്കായി 5.30ന് തന്നെ ശിവഗിരിയിലും പരിസരപ്രദേശങ്ങളിലും തെളിച്ച് ദൈവദശകം ചൊല്ലി ദുരിതശാന്തി പ്രാർത്ഥന നടത്തും. അതിനു ശേഷം ഭക്തജനങ്ങളുടെ നാമജപത്തോടെ ആർഭാടങ്ങളില്ലാതെ ഘോഷയാത്ര

ശിവഗിരിയിൽ നിന്നു പുറപ്പെട്ട് ശ്രീനാരായണഗുരുദേവനാൽ സ്ഥാപിതമായ മാതൃകാപാഠശാലയിൽ (ശിവഗിരി സ്കൂൾ) എത്തി​, എസ്.എൻ കോളേജ് ജംഗ്ഷൻ, ഗുരുകുലം ജംഗ്ഷൻ വഴി തിരികെയെത്തി പ്രാർത്ഥനയോടുകൂടി സമാപിക്കുമെന്ന് ചതയദിനാഘോഷ കമ്മിറ്റി സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി അറിയിച്ചു.

ആ​ഗോ​ള​ ​പ്ര​വാ​സി​ ​സം​ഗ​മം
ശ്ര​ദ്ധേ​യ​മാ​ക്ക​ണം:
സ്വാ​മി​ ​സ​ച്ചി​ദാ​ന​ന്ദ

ശി​വ​ഗി​രി​ ​:​ ​സെ​പ്തം​ബ​ർ​ 16,​ 17​ ​തീ​യ​തി​ക​ളി​ൽ​ ​ശി​വ​ഗി​രി​ ​മ​ഠ​ത്തി​ൽ​ ​ന​ട​ക്കു​ന്ന​ ​ആ​ഗോ​ള​ ​പ്ര​വാ​സി​ ​സം​ഗ​മം​ ​ശ്ര​ദ്ധേ​യ​മാ​ക്കു​ന്ന​തി​ൽ​ ​പ്ര​വാ​സി​ക​ളാ​യ​ ​ഗു​രു​ഭ​ക്ത​രും​ ​മ​ല​യാ​ളി​ക​ളാ​യ​ ​മ​റ്റു​ ​പ്ര​വാ​സി​ക​ളും​ ​മ​ഠ​ത്തി​നൊ​പ്പം​ ​ചേ​ർ​ന്ന് ​നി​ന്ന് ​സ​ഹാ​യി​ക്ക​ണ​മെ​ന്ന് ​ശ്രീ​നാ​രാ​യ​ണ​ ​ധ​ർ​മ്മ​സം​ഘം​ ​ട്ര​സ്റ്റ് ​പ്ര​സി​ഡ​ന്റ് ​സ്വാ​മി​ ​സ​ച്ചി​ദാ​ന​ന്ദ​ ​അ​ഭ്യ​ർ​ത്ഥി​ച്ചു.
സാ​ര​ഥി​ ​കു​വൈ​റ്റ് ​ട്ര​സ്റ്റി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​സം​ഘ​ടി​പ്പി​ച്ച​ ​നാ​ട്ടി​ലൂ​ടെ​ ​ഒ​രു​ ​യാ​ത്ര​ ​എ​ന്ന​ ​പ​രി​പാ​ടി​യി​ൽ​ ​പ​ങ്കെ​ടു​ത്ത് ​ശി​വ​ഗി​രി​യി​ലെ​ത്തി​യ​ ​അം​ഗ​ങ്ങ​ൾ​ ​ന​ട​ത്തി​യ​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ്ര​ഭാ​ഷ​ണം​ ​ന​ട​ത്തു​ക​യാ​യി​രു​ന്നു​ ​സ്വാ​മി.​ ​വി​ദേ​ശ​ ​രാ​ജ്യ​ങ്ങ​ളി​ൽ​ ​പ്ര​വാ​സി​ ​ക​ൺ​വെ​ൻ​ഷ​ന്റെ​ ​മു​ന്നോ​ടി​യാ​യി​ ​യോ​ഗ​ങ്ങ​ൾ​ ​ചേ​രു​ന്ന​തി​ൽ​ ​ശി​വ​ഗി​രി​ ​മ​ഠ​ത്തി​ന്റെ​ ​സ​ന്തു​ഷ്ടി​യും​ ​സ്വാ​മി​ ​അ​റി​യി​ച്ചു.​ ​ധ​ർ​മ്മ​സം​ഘം​ ​ട്ര​സ്റ്റ് ​മു​ൻ​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​സ്വാ​മി​ ​ഋ​തം​ഭ​രാ​ന​ന്ദ,​ ​ഗു​രു​ധ​ർ​മ്മ​പ്ര​ച​ര​ണ​സ​ഭാ​ ​സെ​ക്ര​ട്ട​റി​ ​സ്വാ​മി​ ​അ​സം​ഗാ​ന​ന്ദ​ഗി​രി,​ ​സാ​ര​ഥി​ ​കു​വൈ​റ്റ് ​ട്ര​സ്റ്റ് ​ചെ​യ​ർ​മാ​ൻ​ ​അ​ഡ്വ.​ ​അ​ര​വി​ന്ദാ​ക്ഷ​ൻ,​ ​ഡ​യ​റ​ക്ട​ർ​ ​കേ​ണ​ൽ​ ​വി​ജ​യ​ൻ,​ ​അ​നി​ൽ​ ​ത​ടാ​ലി​ൽ​ ​തു​ട​ങ്ങി​യ​വ​ർ​ ​പ്ര​സം​ഗി​ച്ചു.

എ.​ഇ.​ഒ​ ​/​ ​എ​ച്ച്.​എം​ ​പ്രൊ​മോ​ഷ​ൻ​ ​ന​ട​ത്താ​ത്ത​ത് ​പ്ര​തി​ഷേ​ധാ​ർ​ഹം​:​ ​കെ.​പി.​എ​സ്.​ടി.എ

തി​രു​വ​ന​ന്ത​പു​രം​:​ ​അ​ദ്ധ്യ​യ​ന​വ​ർ​ഷം​ ​ആ​രം​ഭി​ച്ച് ​ര​ണ്ടു​മാ​സ​മാ​യി​ട്ടും​ ​എ.​ഇ.​ഒ​ ​/​ ​എ​ച്ച്.​എം​ ​പ്രൊ​മോ​ഷ​ൻ​ ​ന​ട​ത്താ​ൻ​ ​സ​ർ​ക്കാ​ർ​ ​ത​യ്യാ​റാ​കാ​ത്ത​ത് ​പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്ന് ​കെ.​പി.​എ​സ്.​ടി.​എ​ ​സം​സ്ഥാ​ന​ ​ക​മ്മി​റ്റി.​ ​നി​​​ര​വ​ധി​​​ ​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ​ ​പ്ര​ഥ​മാ​ദ്ധ്യാ​പ​ക​രി​ല്ല.​ ​ഓ​ഫീ​സു​ക​ളു​ടെ​ ​സു​ഗ​മ​മാ​യ​ ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ​എ.​ഇ.​ഒ​മാ​ർ​ ​അ​നി​വാ​ര്യ​മാ​ണ്.​ ​സ്‌​കൂ​ൾ​ ​തു​റ​ക്കു​മ്പോ​ൾ​ത്ത​ന്നെ​ ​ന​ട​ക്കേ​ണ്ട​ ​എ.​ഇ.​ഒ​ ​/​എ​ച്ച് ​എം​ ​പ്രൊ​മോ​ഷ​ന് ​വേ​ണ്ടി​ ​ഡി​പ്പാ​ർ​ട്ട്മെ​ന്റ​ൽ​ ​പ്രൊ​മോ​ഷ​ൻ​ ​ക​മ്മി​റ്റി​ ​ഇ​തു​വ​രെ​ ​കൂ​ടി​യി​ട്ടി​ല്ല.​ ​അ​ടി​യ​ന്ത​ര​മാ​യി​ ​എ.​ഇ.​ഒ​ ​/​ ​എ​ച്ച്.​എം​ ​പ്രൊ​മോ​ഷ​ൻ​ ​ന​ട​ത്ത​ണ​മെ​ന്ന് ​സം​സ്ഥാ​ന​ ​ക​മ്മി​റ്റി​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​പ്ര​സി​ഡ​ന്റ് ​കെ.​അ​ബ്ദു​ൽ​ ​മ​ജീ​ദ് ​അ​ദ്ധ്യ​ക്ഷ​നാ​യി​രു​ന്നു.​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​പി.​കെ​ ​അ​ര​വി​ന്ദ​ൻ,​ ​ട്ര​ഷ​റ​ർ​ ​അ​നി​ൽ​ ​വ​ട്ട​പ്പാ​റ,​ ​ഷാ​ഷി​ദ​ ​റ​ഹ്മാ​ൻ,​ ​എ​ൻ.​രാ​ജ്‌​മോ​ഹ​ൻ​ ,​ ​കെ​ ​ര​മേ​ശ​ൻ,​ ​ബി.​സു​നി​ൽ​കു​മാ​ർ,​ ​ബി.​ബി​ജു,​ ​അ​നി​ൽ​ ​വെ​ഞ്ഞാ​റ​മൂ​ട്,​ ​ടി.​യു​ ​സാ​ദ​ത്ത് ​തു​ട​ങ്ങി​യ​വ​ർ​ ​സം​സാ​രി​ച്ചു.

ഓ​ണം​ ​മു​ത​ൽ​ ​ക്രി​സ്മ​സ് ​വ​രെ
ക​ട​മെ​ടു​ക്കാ​ൻ​ ​ഇ​നി​ 3700​ ​കോ​ടി

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രി​ന് ​ഡി​സം​ബ​ർ​ ​വ​രെ​യു​ള്ള​ ​ചെ​ല​വു​ക​ൾ​ക്കാ​യി​ ​ഇ​നി​ ​ക​ട​മെ​ട​ക്കാ​വു​ന്ന​ ​പ​ര​മാ​വ​ധി​ ​തു​ക​ 3700​ ​കോ​ടി​ ​രൂ​പ.​ ​ഡി​സം​ബ​ർ​ ​വ​രെ​ 21,253​ ​കോ​ടി​ ​ക​ട​മെ​ടു​ക്കാ​നാ​ണ് ​കേ​ര​ള​ത്തെ​ ​കേ​ന്ദ്രം​ ​അ​നു​വ​ദി​ച്ചി​രു​ന്ന​ത്.​ ​ഇ​തി​ൽ​ 3700​ ​കോ​ടി​ ​ഒ​ഴി​കെ​യു​ള്ള​ത് ​എ​ടു​ത്തു​ക​ഴി​ഞ്ഞു.
ഓ​ണ​ച്ചെ​ല​വു​ ​ക​ഴി​യു​മ്പോ​ഴേ​ക്കും​ ​ശേ​ഷി​ക്കു​ന്ന​ ​മൂ​ന്നു​ ​മാ​സം​ ​എ​ങ്ങ​നെ​ ​ത​ള്ളി​നീ​ക്കു​മെ​ന്ന​ ​പ്ര​തി​സ​ന്ധി​യാ​ണ് ​സ​ർ​ക്കാ​രി​നു​ ​മു​ന്നി​ലു​ള​ള​ത്.​ ​ഇ​തി​നു​ള്ള​ ​പോം​വ​ഴി​ക​ളെ​ക്കു​റി​ച്ച് ​സ​ർ​ക്കാ​ർ​ ​ആ​ലോ​ച​ന​ ​തു​ട​ങ്ങി.​വ​യ​നാ​ട് ​ദു​ര​ന്ത​ത്തി​ന്റെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​ഓ​ണ​പ്പ​രി​പാ​ടി​ക​ൾ​ ​റ​ദ്ദാ​ക്കി​യി​രു​ന്നു.​ ​എ​ന്നാ​ൽ​ ​ബോ​ണ​സ്,​ ​ഉ​ത്സ​വ​ബ​ത്ത,​ ​ഓ​ണം​ ​അ​ഡ്വാ​ൻ​സ് ​എ​ന്നി​വ​ ​സ​ർ​ക്കാ​രി​ന് ​ന​ൽ​കേ​ണ്ടി​ ​വ​രും​ ​ഇ​തി​നു​ ​മാ​ത്രം​ 700​ ​കോ​ടി​ ​രൂ​പ​ ​വേ​ണം.​ ​വി​പ​ണി​ ​ഇ​ട​പെ​ട​ലി​ന് ​സ​പ്ലൈ​കോ​ 500​ ​കോ​ടി​ ​ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.
അ​സം​ഘ​ടി​ത​ ​മേ​ഖ​ല​യി​ൽ​ ​ഉ​ൾ​പ്പെ​ടെ​ ​ആ​നു​കൂ​ല്യം​ ​ന​ൽ​കാ​ൻ​ 600​ ​കോ​ടി​ ​രൂ​പ​ ​വേ​റെ​യും​ ​വേ​ണം.​ ​ക്ഷേ​മ​പെ​ൻ​ഷ​ൻ​ ​കു​ടി​ശ്ശി​ക​യി​ൽ​ ​ര​ണ്ടു​ ​ഗ​ഡു​ ​ഈ​ ​വ​ർ​ഷം​ ​ന​ൽ​കു​മെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​പ​റ​ഞ്ഞ​ത് ​പാ​ലി​ക്ക​ണ​മെ​ങ്കി​ൽ​ ​ഒ​രു​ ​ഗ​ഡു​ ​ഓ​ണ​ത്തി​നും​ ​മ​റ്റൊ​ന്ന് ​ക്രി​സ്മ​സി​നും​ ​ന​ൽ​ക​ണം.​ ​കു​ടി​ശ്ശി​ക​ ​ചേ​ർ​ത്ത് ​ഓ​ണ​ത്തി​ന് ​ര​ണ്ടു​മാ​സ​ത്തെ​ ​പെ​ൻ​ഷ​ൻ​ ​ന​ൽ​കാ​ൻ​ ​മാ​ത്രം​ 1900​ ​കോ​ടി​യാ​ണ് ​വേ​ണ്ട​ത്.
ഡി​സം​ബ​റി​നു​ ​ശേ​ഷം​ ​മാ​ർ​ച്ചു​ ​വ​രെ​യു​ള്ള​ ​കാ​ല​യ​ള​വി​ലേ​ക്ക് ​കേ​ന്ദ്രം​ ​എ​ത്ര​ ​ക​നി​യു​മെ​ന്ന് ​ഇ​പ്പോ​ൾ​ ​നി​ശ്ച​യ​മി​ല്ല.
പ്രോ​വി​ഡ​ന്റ് ​ഫ​ണ്ടും​ ​ട്ര​ഷ​റി​ ​നി​ക്ഷേ​പ​വും​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​പൊ​തു​ ​അ​ക്കൗ​ണ്ട് ​ക​ണ​ക്കാ​ക്കി​ ​ക​ടം​ ​വെ​ട്ടി​ക്കു​റ​ച്ച​തി​ൽ​ ​അ​പാ​ക​ത​യു​ണ്ടെ​ന്ന് ​സം​സ്ഥാ​നം​ ​കേ​ന്ദ്ര​ത്തെ​ ​അ​റി​യി​ച്ചി​ട്ടു​ണ്ട്.​ ​എ​ന്നാ​ൽ,​ ​ക​ട​പ​രി​ധി​യി​ൽ​ ​മാ​റ്റം​ ​വ​രു​ത്താ​നു​ള്ള​ ​തീ​രു​മാ​നം​ ​ഉ​ണ്ടാ​യി​ട്ടി​ല്ല.​ ​ക​ട​പ​രി​ധി​ ​നി​ർ​ണ​യി​ക്കു​ന്ന​ ​കേ​ന്ദ്ര​മാ​ന​ദ​ണ്ഡ​ത്തി​നെ​തി​രേ​ ​കേ​ര​ളം​ ​ന​ൽ​കി​യ​ ​കേ​സ് ​സു​പ്രീം​കോ​ട​തി​ ​ഭ​ര​ണ​ഘ​ട​നാ​ബെ​ഞ്ചി​ന് ​വി​ട്ടി​ട്ടു​ണ്ട്.​ ​അ​ത് ​തീ​ർ​പ്പാ​കും​ ​വ​രെ​ ​നോ​ക്കി​യി​രു​ന്നാ​ൽ​ ​സ​ർ​ക്കാ​ർ​ ​വെ​ട്ടി​ലാ​വു​ന്ന​ ​സ്ഥി​തി​യാ​ണ്..

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SIVAGIRI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.