മേപ്പാടി:''അച്ഛനെപ്പോലെയാണ് ഞങ്ങളുടെ അടുത്തേക്ക് പ്രധാനമന്ത്രി വന്നത്.അദ്ദേഹത്തോട് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു. അല്ലെങ്കിലും എന്തുപറയാൻ?.എല്ലാം അദ്ദേഹത്തിന് അറിയാമല്ലോ.''.ചൂരൽമല ഹൈസ്കൂൾ റോഡിലെ ശിവണ്ണയുടെ മകൾ ശ്രുതി പറഞ്ഞു.ശ്രുതിയെയും ശിവണ്ണയുടെ സഹോദരൻ സിദ്ധരാജിന്റെ മകൾ ലവാണ്യയെയും പ്രധാനമന്ത്രി ആശ്വസിപ്പിക്കാനെത്തിയിരുന്നു. ഉരുൾപൊട്ടലിൽ ഇരുവരുടെയും മാതാപിതാക്കളും സഹോദരങ്ങളായ ശ്രേയയും ലക്ഷ്വതും മരിച്ചു. ശ്രുതിയോട് എന്താണ് നടന്നതെന്ന് പ്രധാനമന്ത്രി വിശദമായി ചോദിച്ചു. ശ്രുതിയുടെ വിവാഹം ഉറപ്പിച്ച വിവരവും അടുത്തുണ്ടായിരുന്നവർ പ്രധാനമന്ത്രിയെ ധരിപ്പിച്ചു. ശ്രുതി ജോലിയുമായി കോഴിക്കോട്ടും ലാവണ്യ പഠനത്തിനായി നവോദയ സ്കൂളിലുമായതിനാലാണ് ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |