മുംബയ്: കാപ്പി കുടിക്കാനായി മുംബയ് സ്വദേശിനിയായ യുവതി ചെലവാക്കിയ തുകയില്‍ അന്തംവിട്ട് സോഷ്യല്‍ മീഡിയ. 9.4 ലക്ഷം രൂപ ചെലവാക്കി കോഫി കുടിച്ച യുവതിയെക്കുറിച്ചാണ് സോഷ്യല്‍മീഡിയയിലെ ചര്‍ച്ച മുഴുവനും. ഓണ്‍ലൈന്‍ ഭക്ഷണവിതരണ ശൃംഖലയായ സൊമാറ്റോ വഴിയാണ് മുംബയ്ക്കാരിയായ മിഷ്‌കത്ത് കോഫി കുടിക്കാനായി ലക്ഷങ്ങള്‍ ചെലവാക്കിയത്. സൊമാറ്റോ തന്നെയാണ് സംഭവത്തെക്കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.
മിഷ്‌കത്ത് തങ്ങളുടെ വിലപ്പെട്ട കസ്റ്റമര്‍ ആണെന്നും കമ്പനി പറയുന്നു. സൊമാറ്റോ വഴിയാണ് സ്റ്റാര്‍ബക്‌സില്‍ നിന്ന് തന്റെ പ്രിയപ്പെട്ട സിനമന്‍ കോഫി യുവതി ഓഡര്‍ ചെയ്യുന്നത്. സൊമാറ്റോ സെലിബ്രിറ്റിയായ യുവതിയെവെച്ച് ഒരു പരസ്യവും ചെയ്തിട്ടുണ്ട്. സൊമാറ്റോയുടെ മാര്‍ക്കറ്റിങ് ഹെഡ് ഈ വീഡിയോ ലിങ്ക്ഡ് ഇന്നിലും പങ്കുവെച്ചിരിക്കുകയാണ്. 9.4 ലക്ഷം രൂപയുടെ കാപ്പിയാണ് യുവതി ഇതിനകം കുടിച്ചിരിക്കുന്നതെന്ന് വീഡിയോയില്‍ പറയുന്നു.
തങ്ങളുടെ പ്രിയപ്പെട്ട കസ്റ്റമറിനോടുള്ള ആദരസൂചകമായാണ് പരസ്യവീഡിയോ കമ്പനി തയ്യാറാക്കിയത്. വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. 2020 മുതലാണ് സ്റ്റാര്‍ബക്‌സ് സൊമാറ്റോയില്‍ ലഭ്യമായത്. ഒരു ദിവസം ഒന്നിലധികം കാപ്പി കുടിച്ചാല്‍ മാത്രമേ ഈ കാലയളവില്‍ ഇത്രയും തുകയ്ക്ക് കോഫി കുടിക്കാന്‍ കഴിയുകയുള്ളു. ഒരു ദിവസം ഒരു കോഫി എന്ന കണക്കില്‍ ആണെങ്കില്‍ എട്ട് വര്‍ഷം വരെ വേണ്ടിവരും 9.4 ലക്ഷം രൂപയുടെ കോഫിക്ക്. അപ്പോള്‍ മിഷ്‌കത്ത് ഒരു ദിവസം എത്ര കാപ്പി കുടിക്കും എന്നാണ് പലര്‍ക്കും അറിയേണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |