നെയ്യാറ്റിൻകര: വീടിനു മുന്നിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറ തകർത്തെന്ന സംശയത്താൽ അയൽ വാസിയായ മദ്ധ്യവയസ്കനെ വീടുകയറി വെട്ടി.തലയിൽ ഗുരുതര പരിക്കേറ്റ വെൺപകൽ പോങ്ങുവിള സത്യൻ റോഡിൽ ശശി ഭവനിൽ ശശികുമാർ (55) നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.സംഭവത്തിൽ അയൽ വാസികളായ വെൺപകൽ പോങ്ങുവിള സത്യൻ റോഡിൽ വിനോദ്, സുരേഷ്, അരുൺ എന്നിവർക്കെതിരെ നെയ്യാറ്റിൻകര പൊലീസ് കേസെടുത്തു.കഴിഞ്ഞ ദിവസം രാവിലെ 10.30 ഓടെയാണ് സംഭവം. സുരേഷും മകൻ വിനോദും ശശികുമാറിന്റെ വീടിന് മുന്നിലെത്തി അസഭ്യവർഷം നടത്തി. അതിനുശേഷം വീട്ടുവളപ്പിൽ അതിക്രമിച്ച് കടന്ന് ശശികുമാറിനെ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ ശശികുമാറിന്റെ കഴുത്തിൽ വെട്ടുകയായിരുന്നു.ഒഴിഞ്ഞുമാറാൻ ശ്രമിച്ചതിനാലാണ് തലയിൽ വെട്ടേറ്റതെന്നും പൊലീസ് പറഞ്ഞു. പരിക്കേറ്റ ശശികുമാറിന് ചികിത്സയ്ക്കായി ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോൾ ഒപ്പം ഉണ്ടായിരുന്ന ഭാര്യ സുജി റോസിനെ (46) സുരേഷിന്റെ ഇളയ മകൻ അരുൺ ആശുപത്രി വളപ്പിൽവച്ച് മർദ്ദിച്ചു വെന്നും എഫ്.ഐ.ആറിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |