അടിമാലി:വിപണി വിലയെക്കാൾ 500, 1000 രൂപ അധികം വിലയിട്ട് ഏലക്ക സംഭരിച്ച ശേഷം പണം നൽകാതെ കർഷകരെ കബളി പ്പിച്ച കേസിലെ പ്രധാന കണ്ണിയെ ആലപ്പുഴയിൽ നിന്നുംപൊലീസ് കസ്റ്റഡിയിലെടുത്തു.പാലക്കാട് കരിമ്പ സ്വദേശി മുഹമ്മദ് നസീറി (42)നെയാണ് ആലപ്പുഴയിൽ നിന്നും അടിമാലി പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ഇന്നലെ രാത്രിയോടെ അടിമാലിയിലെത്തിച്ചു. 30 മുതൽ 40 ദിവസത്തിനുള്ളിൽ പണം നൽകാമെന്ന് പറഞ്ഞാണ് ഏലക്ക വാങ്ങിയിരുന്നത്. ഇയാൾക്കെതിരെ അടിമാലി സ്റ്റേഷനിൽ മൂന്ന് പരാതികൾ ലഭിച്ചിട്ടുണ്ട്. പണം ലഭിക്കാനുള്ളവർ ഇടുക്കി ജില്ലയിലെ വിവിധ സ്റ്റേഷനുക ളിൽ പരാതി നൽകിയിരിക്കുക യാണ്. അഞ്ചു കോടികളുടെ തട്ടിപ്പാണ് ഈ പരാ തികളിൽ ഉള്ളത്. എൻ ഗ്രീൻ ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ പേരിൽ വിവിധ സ്ഥലങ്ങളിൽ കടമുറികൾ വാടകയ്ക്ക് എടുത്ത ശേഷം ജോലിക്കാരെ വച്ച് ഏല ക്ക സംഭരിക്കുകയായിരുന്നു. തുട ക്കത്തിൽ കുറച്ചപേർക്ക് പണം നൽകിയെങ്കിലും പിന്നീട് ഏലപണം ലഭിച്ചില്ല. തട്ടിപ്പനിരയാ യവരിൽ 50000 രൂപ മുതൽ 75 ലക്ഷം വരെ ലഭിക്കാൻ ഉള്ളവ രുണ്ട്. ഏകദേശം ഏഴ് മാസ ത്തിനു മുമ്പാണ് എൻ ഗ്രീൻ ഇന്റർനാഷണൽ ഹൈറേഞ്ചിൽ ഏലക്ക സംഭരണവുമായി രംഗ ത്ത് എത്തിയത്. ഓരോ സ്ഥല ങ്ങളിലും കമ്മീഷൻ അടിസ്ഥാനത്തിൽഏജന്റുമാരെയും ഇയാൾ ഏർപ്പെടുത്തിയിരുന്നു.
പണം ലഭിക്കാൻ ഉള്ളവർ മുഹ മ്മദ് നസീറിനെ വിളിച്ചപ്പോൾ പണം നൽകാമെന്ന വാട്സ്ആ പ്പ് സന്ദേശം മാത്രമാണ് ലഭിച്ച ത്. പണം ലഭിക്കാൻ ഉള്ളവർ ക്ക് ചെക്കുകൾ നൽകിയെങ്കി ലും അക്കൗണ്ടിൽ പണമില്ലാത്ത തിനാൽ ഇതെല്ലാം മടങ്ങി. .ഏലക്ക ഗ്രേഡ് അനുസരിച്ച് തരംതിരിക്കുന്നതിനായി അടി മാലിയിൽ ഒരു സെന്ററും ഇയാൾ തുറന്നിരുന്നു. ഹൈറേഞ്ചിലെ വി വിധ സ്ഥലങ്ങളിൽ നിന്ന് സംഭ രിക്കുന്ന ഏലക്ക ഇവിടെയാണ് എത്തിച്ചിരുന്നത്.50ജോലിക്കാരുംഇവിടെയുണ്ടായിരുന്നു. കച്ചവടക്കാരും, കർഷകരുമെല്ലാം ഇയാളുടെ കെണിയിൽപെട്ടിട്ടുണ്ട്. ചോദ്യം ചെയ്യലിനശേഷം ഇന്ന് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |