ആലുവ: സുന്നി യുവജന സംഘം (എസ്.വൈ.എസ്) ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാളെ ആലുവയിൽ ജനാധിപത്യ പാഠശാലയും സ്വാതന്ത്ര്യദിന റാലിയും സംഘടിപ്പിക്കുമെന്ന് ജില്ല പ്രസിഡന്റ് കെ.എസ്.എം. ഷാജഹാൻ സഖാഫി, ജനറൽ സെക്രട്ടറി വി.കെ. ജലാൽ എന്നിവർ അറിയിച്ചു. ഉച്ചയ്ക്ക് രണ്ടിന് തോട്ടുമുഖം എൻ.കെ. ഓഡിറ്റോറിയത്തിൽ ജനാധിപത്യ പാഠശാല, സെബാസ്റ്റ്യൻ പോൾ ഉദ്ഘാടനം ചെയ്യും. 4.30 ന് സംഘടനയുടെ പ്ലാറ്റിയൂൺ അംഗങ്ങൾ അണിനിരക്കുന്ന സ്വാതന്ത്ര്യദിന സന്ദേശറാലി. റാലി ആലുവ നഗരത്തിൽ സമാപിക്കും. ജില്ലാ വൈസ് പ്രസിഡന്റ് റഫീഖ് സഖാഫി ചിറയം, സെക്രട്ടറി അൻസർ അലി എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |