കോട്ടക്കൽ: പണ്ഡിതനും സൂഫീവര്യനുമായ സി.എച്ച്. ബാപ്പുട്ടി മുസ്ലിയാർ ആറാം ആണ്ടിനോടനുബന്ധിച്ചുള്ള അനുസ്മരണ പ്രാർത്ഥനാ സമ്മേളനം സമാപിച്ചു. മൂന്ന് ദിവസങ്ങളിലായി വിപുലമായി നടന്ന പരിപാടികൾക്ക് അന്നദാനത്തോടെയാണ് സമാപനമായത്. ഇന്നലെ രാവിലെ നടന്ന ദിക്ർ ദുആ മജ്ലിസ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. സമസ്ത വൈസ് പ്രസിഡന്റ് നെല്ലായ കുഞ്ഞിമുഹമ്മദ് മുസ്ലിയാർ, . ടി. അബ്ദുൽ ഹഖ്, ഹസൻ സഖാഫി പൂക്കോട്ടൂർ, മാനു മുസ്ലിയാർ വല്ലപ്പുഴ, സെയ്തലവി ദാരിമി മുളയംകാവ്, മുഹമ്മദ് മുസ്ലിയാർ കാവതികളം, ഷരീഫ് ഫൈസി കുളത്തൂർ, മൊയ്തീൻ മുസ്ലിയാർ ചോലക്കുണ്ട് എന്നിവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |