അങ്കമാലി: വയനാട്ടിലെ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്കുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേരള ഈറ്റ, കാട്ടുവള്ളി, തഴതൊഴിലാളി ക്ഷേമനിധി ബോർഡ് 10 ലക്ഷം രൂപ നൽകി. ക്ഷേമനിധി ബോർഡ് ചെയർമാൻ ചാണ്ടി പി. അലക്സാണ്ടർ മുഖ്യമന്ത്രിയ്ക്ക് തുക കൈമാറി. ക്ഷേമനിധി ബോർഡ് അംഗം എൻ. വിജയകുമാർ, ക്ഷേമനിധി ബോർഡ് അക്കൗണ്ട്സ് ഓഫീസർ എ.വി. പ്രദീപ്, ഓഫീസ് ക്ലർക്ക് എം.എൻ. മിനി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |