#മലപ്പുറത്ത് 2497 സീറ്റുകൾ കാലി
തിരുവനന്തപുരം:വൻവിജയമുണ്ടായ എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് പിന്നാലെ പ്ളസ് വൺ കോഴ്സ് പ്രവേശനത്തിന് മതിയായ സീറ്റില്ലെന്ന വിവാദം വെറുതെയാവുന്നു.അഡ്മിഷൻ നടപടികൾ പൂർത്തിയായപ്പോൾ സംസ്ഥാനത്ത് ആകെ 53261 സീറ്റുകൾ ഒഴിവ്..വിവാദമുണ്ടായ മലപ്പുറത്ത് 2497 സീറ്റുകളിൽ ഇപ്പോഴും കുട്ടികളില്ല. വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട കണക്കാണിത്.
സംസ്ഥാനത്ത് ആകെ 3,88,626 വിദ്യാർത്ഥികളാണ് പ്ളസ് വണ്ണിന് പ്രവേശനം തേടിയത്.ഇതിൽ 1,92,542 പേർ സയൻസ് കോമ്പിനേഷനിലും1,13,832 പേർ കോമേഴ്സ് കോമ്പിനേഷനിലും82,252 പേർ ഹ്യുമാനിറ്റീസ് കോമ്പിനേഷനിലും പ്രവേശനം നേടി..മലപ്പുറം ജില്ലയിൽ സർക്കാർ എയ്ഡഡ് സ്കൂളുകളിൽ ഇനിയും ഒഴിവുള്ള 2,497 സീറ്റുകളിൽ 903 സീറ്റുകൾസയൻസ് കോമ്പിനേഷനിലും 729 സീറ്റുകൾ കോമേഴ്സ് കോമ്പിനേഷനിലും865 സീറ്റുകൾഹ്യൂമാനിറ്റീസ് കോമ്പിനേഷനിലുമാണ്.സയൻസ് കോമ്പിനേഷൻ സീറ്റുകളാണ്പൊതുവിദ്യാലയങ്ങളിൽ കൂടുതലായി ഒഴിഞ്ഞ് കിടക്കുന്നത്.ബാച്ചുകൾ അനുവദിക്കുന്നതിനായി പരിശോധനകൾ നടത്തിയപ്പോൾ മലപ്പുറം ജില്ലയിലെ എല്ലാ താലൂക്കുകളിലും സയൻസ് കോമ്പിനേഷൻ സീറ്റുകൾ അധികമായിരുന്നു.ഇത്കണക്കിലെടുക്കാതെയാണ് വിവാദമുണ്ടാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |