SignIn
Kerala Kaumudi Online
Friday, 16 August 2024 4.53 PM IST

ലുലു മാളിൽ എത്തുന്ന പ്രവാസികളുടെ ശ്രദ്ധയ്ക്ക്; പുതിയ സേവനം അവതരിപ്പിച്ചു, ഇനി പേയ്‌മെന്റ് ഈസി

lulu-mall

ദുബായ്: അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ യുഎഇയിലെ എല്ലാ സ്റ്റോറുകളിലും ഇന്ത്യയുടെ പേയ്‌മെന്റ് സംവിധാനമായ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യു പി ഐ) അവതരിപ്പിച്ചു. ഇന്ത്യ 78ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയിൽ ഇന്ത്യൻ എംബസിയിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ എ. അമർനാഥ് വ്യാഴാഴ്ച അബുദാബിയിലെ ലുലു ഹൈപ്പർമാർക്കറ്റിൽ ഉദ്ഘാടന ഇടപാട് നിർവഹിച്ചു.

ഇന്ത്യൻ പ്രവാസികൾക്കും വിസിറ്റ് വിസയിൽ യുഎഇയിൽ എത്തുന്നവർക്കും റുപേ കാർഡ് ഉപയോഗിച്ച് ലുലുവിന്റെ എല്ലാ സ്‌റ്റോറുകളിലും പെയ്‌മെന്റ് നടത്താം. ഇതോടൊപ്പം ക്യൂആർ കോഡ് ഉപയോഗിച്ച് ഗൂഗിൾ പേ, ഫോൺ പേ, പേടി എം എന്നീ ആപ്പുകളിലൂടെ യുപിഐ പേയ്‌മെന്റുകളും നടത്താവുന്നതാണ്. പുതിയ പേയ്‌മെന്റ് സൗകര്യം പ്രതിവർഷം യു എ ഇയിലേക്ക് എത്തുന്ന 10 ദശലക്ഷത്തിലധികം ഇന്ത്യക്കാർക്ക് വളരെയധികം പ്രയോജനം ചെയ്യും.

ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളെ ഒരൊറ്റ മൊബൈൽ ആപ്ലിക്കേഷനായി ഏകീകരിക്കുന്ന ഒരു പേയ്‌മെന്റ് സംവിധാനമാണ് യുപിഐ. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേർന്ന് അബുദാബിയിൽ യുപിഐ റുപേ കാർഡ് സേവനം അവതരിപ്പിച്ചിരുന്നു. അതിനുശേഷം, ദുബായ് ആസ്ഥാനമായുള്ള മഷ്റഖ് ബാങ്കും അൽ മായ സൂപ്പർമാർക്കറ്റുകളും യുപിഐ പേയ്‌മെന്റ് സംവിധാനങ്ങൾ സ്വീകരിച്ചിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, GULF, GULF NEWS, LULU MALL, INDIAN EXPAT, UAE
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.