കൊച്ചി: കല്യാൺ സിൽക്സിന്റെ 'ഓണക്കോടിക്ക് ഒപ്പം രണ്ട് കോടിയും' സമ്മാന പദ്ധതിയുടെ രണ്ടാമത്തെ ആഴ്ചയിലെ നറുക്കെടുപ്പിൽ ഹ്യുണ്ടായ് എക്സ്റ്റർ കാർ ഗോകുൽ രാജു, അക്ഷയ എൽ.കെ, ലക്ഷ്മി പ്രകാശ് എന്നിവർ വിജയികളായി. കല്യാൺ സിൽക്സിന്റെ കൊല്ലം ഷോറൂമിൽ കൊല്ലം എം.എൽ.എ. എം. മുകേഷ് വിജയികളെ തിരഞ്ഞെടുത്തു.
ഏഴ് വീതം ഹീറോ ഡെസ്റ്റിനി സ്കൂട്ടറുകൾ, ഗോദ്റേജ് എയർ കണ്ടീഷണറുകൾ, സാംസംഗ് മൊബൈൽ ഫോണുകൾ, ഹയർ ടീവികൾ, ഹയർ ഓട്ടോമാറ്റിക് വാഷിംഗ് മെഷീനുകൾ എന്നിവയുടെ വിജയികളെയും തിരഞ്ഞെടുത്തു.
സെപ്തംബർ 14ന് അവസാനിക്കുന്ന ഈ സമ്മാനപദ്ധതിയിലൂടെ രണ്ട് കോടിയിലേറെ രൂപയുടെ സമ്മാനങ്ങളാണ് കല്യാൺ സിൽക്സിന്റെ ഉപഭോക്താക്കൾക്ക് ലഭിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |