SignIn
Kerala Kaumudi Online
Saturday, 02 November 2024 12.06 AM IST

പ്രവാസികൾ ഇനി വിമാന ടിക്കറ്റ് വിലയോർത്ത് ടെൻഷനാകേണ്ട; കുറഞ്ഞ നിരക്കിൽ നാട്ടിലേയ്ക്കും തിരിച്ചും യാത്ര ചെയ്യാം

Increase Font Size Decrease Font Size Print Page
alhind-air

കൊച്ചി: പ്രവാസികൾക്ക് സന്തോഷവാർത്തയുമായി കേരളം ആസ്ഥാനമായ അൽ ഹിന്ദ് ഗ്രൂപ്പിന്റെ പുതിയ വിമാന കമ്പനിക്ക് ഡയറക്‌ടർ ജനറൽ ഒഫ് സിവിൽ ഏവിയേഷൻ(ഡി.ജി.സി.എ) പ്രവർത്തന അനുമതി. ഡി.ജി.സി.എയുടെ എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് നേടി ഈ വർഷം അവസാനത്തോടെ എയർലൈൻ പറന്ന് തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ. യുഎഇയിൽ നിന്നടക്കമുള്ള പ്രവാസികൾക്ക് കുറഞ്ഞ നിരക്കിൽ വിമാന ടിക്കറ്റുകൾ നൽകുമെന്നാണ് കമ്പനിയുടെ വാഗ്ദാനം.

തുടക്കത്തിൽ മൂന്ന് എ.ടി.ആർ-72 വിമാനങ്ങളാണ് ഉപയോഗിക്കുന്നത്. ആദ്യ ഘട്ടത്തിൽ 200 മുതൽ 500 കോടി വരെ നിക്ഷേപത്തിൽ ആരംഭിക്കുന്ന കമ്പനി അടുത്ത ഘട്ടത്തിൽ കൂടുതൽ വിമാനങ്ങളുമായി സർവീസ് വിപുലീകരിക്കുമെന്ന് അൽ ഹിന്ദ് ഗ്രൂപ്പിന്റെ ഉയർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. കൊച്ചി-ബംഗളൂരു, തിരുവനന്തപുരം-ചെന്നൈ സർവീസുകളുമായി തുടങ്ങി മറ്റ് പ്രധാന ഇന്ത്യൻ നഗരങ്ങളിലേക്കും രാജ്യാന്തര വിമാനത്താവളങ്ങളിലേക്കും പ്രവർത്തനം വിപുലീകരിക്കാനാണ് ലക്ഷ്യം.

രണ്ട് വർഷത്തിന് ശേഷം വിദേശ നഗരങ്ങളിലേക്ക് സർവീസ് നടത്തുന്നതിന് എയർബസ് എ320 വിമാനങ്ങൾ ഉപയോഗിക്കും. ഇതോടെ വിമാനങ്ങളുടെ എണ്ണം ഇരുപതിലേക്ക് ഉയരും. രാജ്യാന്തര സർവീസുകൾക്കായി നൂറ് മുതൽ 240 വരെ സീറ്റുകളുള്ള നാരോ ബോഡി വിമാനങ്ങൾക്കായി ബോയിംഗ്, എയർബസ് എന്നിവയുമായി ചർച്ച നടത്തും. അൽ ഹിന്ദ് എയറിന് കൊച്ചിൻ രാജ്യാന്തര വിമാനത്താവള കമ്പനി(സിയാൽ) എല്ലാ പിന്തുണയും ഉറപ്പ് നൽകിയിട്ടുണ്ടെന്ന് ഗ്രൂപ്പ് വക്താവ് പറഞ്ഞു.

വർഷങ്ങളായി യുഎഇയിൽ തങ്ങളുടെ സാന്നിദ്ധ്യമുണ്ടെന്നും രാജ്യത്തുനിന്ന് ധാരാളം ഉപഭോക്താക്കളുടെന്നും അൽ ഹിന്ദ് ഗ്രൂപ്പ് ചെയർമാൻ മൊഹമ്മദ് ഹാരിസ് പറഞ്ഞു. യുഎഇ പ്രവാസികൾക്കായി ടിക്കറ്റ് നിരക്ക് കുറയ്ക്കുമെന്നും ചെയർമാൻ വ്യക്തമാക്കി. യുഎഇയിലെ അൽഹിന്ദ് ബിസിനസ് സെന്ററിന് കീഴിൽ പ്രവർത്തിക്കുന്ന ഗ്രൂപ്പിന് 19 വർഷത്തിലേറെയായി രാജ്യത്ത് സാന്നിദ്ധ്യമുണ്ട്.

കേരളത്തിലും ന്യൂഡൽഹിയിലുമായി രണ്ട് ഓഫീസുകളാണ് ഗ്രൂപ്പിനുള്ളത്. പ്രവർത്തനങ്ങൾ സുഗമമാക്കാൻ ആവശ്യത്തിന് ജീവനക്കാരെ മാത്രമേ നിയമിച്ചിട്ടുള്ളൂ. ഉപഭോക്താക്കൾക്ക് ഏറ്റവും ലാഭകരമായ ടിക്കറ്റ് നിരക്കുകൾ വാഗ്ദാനം ചെയ്യാൻ ആഗ്രഹിക്കുന്നു. അന്താരാഷ്ട്ര പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞാൽ യുഎഇയിൽ ഓഫീസ് ആരംഭിക്കുമെന്നും അൽ ഹിന്ദ് വ്യക്തമാക്കി.

അൽ ഹിന്ദ് ഗ്രൂപ്പ്

വിമാന ടിക്കറ്റുകൾ, ടൂർ ഓപ്പറേറ്റിംഗ്, ചാർട്ടേഡ് വിമാനങ്ങൾ, ഹോട്ടൽ ബുക്കിംഗ്, വിസ സേവനങ്ങൾ തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന 20,000 കോടി രൂപയുടെ വിറ്റുവരവുള്ള സ്ഥാപനമാണ് അൽ ഹിന്ദ് ഗ്രൂപ്പ്.

ആദ്യ ഘട്ടത്തിൽ നിക്ഷേപം

200 മുതൽ 500 കോടി രൂപ വരെ

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, GULF, GULF NEWS, ALHIND AIRLINES, KERALA AIRLINE COMPANY, LOW TICKET RATES, LOW TICKET RATES FOR EXPATS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.