ന്യൂഡൽഹി : ഭീമ കൊറെഗാവ് കേസിലെ പ്രതികളും ആക്‌ടിവിസ്റ്റുകളുമായ ജ്യോതി ജഗ്തപ്, മഹേഷ് റൗട്ട് എന്നിവരുടെ ജാമ്യവുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീംകോടതി ഒരുമിച്ചു പരിഗണിക്കും. 2020 സെപ്‌തംബർ മുതൽ മഹാരാഷ്ട്രയിലെ ജയിലിൽ കഴിയുന്ന ജ്യോതി ജഗ്തപിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ജസ്റ്റിസ് എം.എം. സുന്ദേരേഷ് അദ്ധ്യക്ഷനായ ബെഞ്ചിന്റെ തീരുമാനം. 2018 ജൂൺ മുതൽ ജയിലിൽ കഴിയുന്ന മഹേഷ് റൗട്ടിന് ബോംബെ ഹൈക്കോടതി 2023 സെപ്‌തംബറിൽ ജാമ്യം അനുവദിച്ചെങ്കിലും സ്റ്റേ ചെയ്‌തുവച്ചിരിക്കുകയാണ്. ജാമ്യത്തിനെതിരെ എൻ.ഐ.എ സമർപ്പിച്ച അപ്പീൽ സുപ്രീംകോടതിയുടെ മറ്രൊരു ബെഞ്ചിന് മുന്നിലാണുള്ളത്. അതുംകൂടി വിളിച്ചുവരുത്തി രണ്ടു ഹർജികളും ഒരുമിച്ചു പരിഗണിക്കാൻ തീരുമാനിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |