തിരുവനന്തപുരം:സംസ്ഥാനത്ത് 5ദിവസം ഒറ്രപ്പെട്ട ശക്തമായ മഴ ലഭിക്കും.മധ്യ-കിഴക്കൻ അറബിക്കടലിൽ മഹാരാഷ്ട്ര തീരത്തിന് സമീപവും പശ്ചിമ ബംഗാളിനും വടക്ക് കിഴക്ക് ജാർഖണ്ഡിനും മുകളിലായി സ്ഥിതി ചെയ്യുന്ന ന്യൂനമർദ്ദത്തിന്റെയും മഹാരാഷ്ട്ര തീരം മുതൽ വടക്കൻ കേരള തീരം വരെയുളള ന്യൂനമർദ്ദപാത്തിയുടെയും സാമിപ്യ ത്തിലാണ് മഴ. മദ്ധ്യ വടക്കൻ ജില്ലകളിൽ മഴ കനക്കും. ഇന്ന് കോഴിക്കോട്,കണ്ണൂർ,കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. മലയോര മേഖലയിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്.കേരളാ തീരത്ത് കടലാക്രമണത്തിന് സാദ്ധ്യതയുളളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |