തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിനെ താരസംഘടന സ്വാഗതം ചെയ്ത സാഹചര്യത്തിൽ ഇനിയങ്കിലും സർക്കാർ തുടർനടപടികളിലേക്ക് നീങ്ങണമെന്ന് മുൻകേന്ദ്രമന്ത്രി വി. മുരളീധരൻ. ഇരകൾക്ക് ഒപ്പമെന്ന് വരുത്തിതീർത്ത് വേട്ടക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പിണറായി വിജയൻ സർക്കാർ കൈക്കൊണ്ട് പോന്നത്. ഇനിയും അത് തുടരരുത്. വിവരാവകാശ കമ്മിഷൻ നിർദ്ദേശം മറയാക്കി മുഴുവൻ ഭാഗങ്ങളും പുറത്തുവിടാതെ ക്രിമിനലുകളെ സംരക്ഷിക്കുന്ന സർക്കാർ നിലപാട് ശരിയല്ലെന്നും മുരളീധരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |