കോഴിക്കോട്: സമഗ്ര വനിതാനയം സിനിമ മേഖലയിൽ ഉണ്ടാവണമെന്ന് കോഴിക്കോട് ടൗൺഹാളിൽ 'തൊഴിലിടത്തിലെ സ്ത്രീ' സെമിനാർ ഉദ്ഘാടനം ചെയ്ത് വനിത കമ്മിഷൻ അദ്ധ്യക്ഷ പി.സതീദേവി പറഞ്ഞു. നടി ക്രൂരമായ അതിക്രമത്തിന് ഇരയായതിന് പിന്നിൽ പ്രമുഖരുണ്ടെന്ന വിവരം വന്നതോടെ സർക്കാർ അന്വേഷണം നടത്തി. പ്രമുഖ നടനെ അറസ്റ്റ് ചെയ്ത് ജയിലടക്കുകയും ചെയ്തു. ഈ ഘട്ടത്തിലാണ് ചില കലാകാരികൾ നിർഭയം മുന്നോട്ടുവന്ന് വിമൻ ഇൻ സിനിമ കളക്ടീവ് രൂപീകരിക്കുന്നത്. അവരുടെ ആവശ്യത്തിൻമേലാണ് സർക്കാർ ജസ്റ്റിസ് ഹേമ കമ്മിറ്റിയെ നിയോഗിച്ചതെന്നും സതീദേവി പറഞ്ഞു.
കെ.അജിത
നിയമങ്ങൾ ഉണ്ടായിട്ട് മാത്രം കാര്യമില്ല. ക്രിമിനൽ സംഘമാണ് സിനിമ ഭരിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ടിൻമേൽ ഉടൻ നടപടി ഉണ്ടാകണം
- കെ.അജിത
ഗോസിപ്പെന്ന് പറഞ്ഞുനടന്നിരുന്ന സംഗതികൾ ക്രിമിനൽ കുറ്റമായി മാറിയിരിക്കുന്നു. രാജ്യത്തെ നിയമം സിനിമയ്ക്കും ബാധകം
- ദീദി ദാമോദരൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |