കൊല്ലം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ഇരയും വേട്ടക്കാരനും ഒരുമിച്ചിരുന്ന് നടത്തേണ്ടതല്ല കോൺക്ലേവെന്ന് നടൻ ഷമ്മി തിലകൻ പറഞ്ഞു. അതിലും നല്ലത് കുറച്ച് കോൺക്രീറ്റ് ഇട്ട് അടിച്ചങ്ങ് ഇരുത്തുന്നതാണ്. സിനിമയിൽ പവർ ഗ്രൂപ്പുണ്ട്. അവരുടെ പേര് പുറത്തുവരണം. കുറ്റകൃത്യം നടത്തിയാൽ കേസെടുക്കണം. അച്ഛൻ ഉന്നയിച്ച പലകാര്യങ്ങളുമാണ് ഹേമ റിപ്പോർട്ടിലുള്ളത്. വിനയന്റെ വിഷയത്തിൽ മൊഴി കൊടുത്തിരുന്നു. ലൈംഗിക പീഡന പരാതി ആദ്യ സംഭവമല്ല. സിനിമയിൽ കാലാകാലങ്ങളായി നടക്കുന്നതാണ്. പ്രതികരിച്ചതിന്റെ പേരിൽ പ്രതികാര നടപടി നേരിട്ടിട്ടുണ്ട്. പല സിനിമകളിൽ നിന്നും മാറ്റി നിറുത്തി. ഹേമ കമ്മിഷൻ തന്റെ മൊഴിയെടുത്തില്ലെന്നും ഷമ്മി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |