SignIn
Kerala Kaumudi Online
Wednesday, 02 October 2024 6.53 AM IST

'പുതിയ ആർട്ടിസ്‌റ്റായതിനാൽ വേറെ വഴിയില്ലെന്ന് കരുതിയാകാം ചൂഷണം ചെയ്യാൻവരുന്നത്' ശ്രദ്ധ നേടി മീരാ ജാസ്‌മിൻ പറഞ്ഞ വാക്കുകൾ

Increase Font Size Decrease Font Size Print Page
meera

ഹേമ കമ്മിറ്റി റിപ്പോ‌ർട്ട് പുറത്തുവന്നതോടെ മലയാള ചലച്ചിത്ര രംഗത്തെ നിരവധിപേർ തങ്ങൾക്ക് നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ്. സംവിധായകൻ രഞ്ജിത്തിനെതിരായ പരാതി നിലവിൽ പ്രതിപക്ഷം സർക്കാരിനെതിരെ വരെ തിരിയാൻ ഇടയാക്കിയിട്ടുമുണ്ട്.

ഇന്ന് നടിമാർ തങ്ങളുടെ അനുഭവം പറയുന്നതിന് ഏറെമുൻപ് മീരാ ജാസ്‌‌മിൻ പറ‌ഞ്ഞ വാക്കുകൾ ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുകയാണ്. മോശമായി തന്നോട് പെരുമാറാൻ വന്നാൽ അയ്യോ എന്ന് പാവം പോലെ നിൽക്കുന്നയാളല്ല താനെന്ന് മീരാ ജാസ്‌മിൻ പറഞ്ഞിരുന്നു. 'അച്ചടക്കം പാലിക്കാത്ത നടിയല്ല ഞാൻ. എന്നോട് എന്തെങ്കിലും ഉദ്ദേശം അവർക്കുണ്ടാകും. അവരുടെ ഉദ്ദേശത്തിന് നിൽക്കാതെ വരുമ്പോൾ പറഞ്ഞുപ്രചരിപ്പിക്കുന്ന കാര്യങ്ങളാണിത്. ഒരിക്കലും അച്ചടക്കം പാലിക്കാത്ത കുട്ടിയായിരുന്നില്ല ഞാൻ, മോശമായി എന്നോട് പെരുമാറാൻ വന്നാൽ ഞാൻ പ്രതികരിക്കും. റിയാ‌ക്‌ട് ചെയ്യാതെ പാവം പോലെ അയ്യോ എന്ന് പറഞ്ഞ് നിൽക്കുന്ന കുട്ടിയല്ല ഞാൻ. അവർക്കിട്ട് തട്ടിക്കളിക്കാവുന്ന പന്തല്ല ഞാൻ.' മീര പറയുന്നു.

പുതിയ ആർട്ടിസ്‌റ്റായതിനാൽ അവർക്ക് വേറെ വഴിയില്ലെന്ന് കരുതിയാകാം ചൂഷണം ചെയ്യാൻ വരുന്നതെന്നും അത് അംഗീകരിച്ച് കൊടുക്കാൻ കഴിയില്ലെന്നും താൻ ഫൈറ്റ് ചെയ്യുമെന്നുമാണ് മീരാ ജാസ്‌മിൻ പറഞ്ഞിരുന്നത്. തന്നെക്കൊണ്ട് ദൈവമാകും അങ്ങനെ ചെയ്യിക്കുന്നതെന്ന ശുഭാപ്‌തി വിശ്വാസവും മീര വച്ചുപുലർത്തിയിരുന്നു. താൻ അനുഭവിച്ചത് പറഞ്ഞാൽ അവരെന്ത് കരുതും എന്ന് കരുതിയിരുന്നില്ല. ആരുടെയും അടിമയാകാനല്ല ജോലി ചെയ്യാനാണ് വന്നത്. തന്നെ മാറ്റി നിർത്തിയത് ദൈവമാണെന്നും അതിൽ ഭയക്കുന്നില്ല എന്നും മീര വ്യക്തമാക്കിയിരുന്നു. വി കെ പ്രകാശ് സംവിധാനം ചെയ്‌ത പാലും പഴവുമാണ് മീരയുടെ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: MEERA JASMINE, HEMA COMMITTEE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.