കൊച്ചി: അർഹതയില്ലാത്ത വിദ്യാർത്ഥികൾക്ക് കൺസെഷൻ നിഷേധിച്ചെന്ന കാരണത്താൽ ബസ് തടഞ്ഞുനിറുത്തി കണ്ടക്ടറെ മർദ്ദിച്ച സംഭവത്തിൽ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യം. അല്ലാത്തപക്ഷം ജില്ലയിലെ സ്വകാര്യ ബസുകൾ അനിശ്ചിതകാലത്തേക്ക് പണിമുടക്കുമെന്നും ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ അറിയിച്ചു.
കൂവപ്പാടം കൊച്ചിൻ കോളേജിലെ വിദ്യാർത്ഥികൾക്ക് എറണാകുളത്തേക്ക് കൺസെഷൻ നിഷേധിച്ചതിനെത്തുടർന്ന് കോളേജിന് മുമ്പിൽ ബസ് തടഞ്ഞ് കണ്ടക്ടറെ മർദ്ദിക്കുകയായിരുന്നു. ഒന്നാം ക്ലാസ് മുതൽ 12ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് യൂണിഫോമും സ്കൂളിന്റെ തിരിച്ചറിയൽ കാർഡുമുണ്ടെങ്കിൽ കൺസെഷൻ അനുവദിക്കും. കോളേജിലെ വിദ്യാർത്ഥികളുടെ പക്കൽ കൺസെഷൻ ലഭിക്കാൻ മതിയായ രേഖകൾ ഉണ്ടായിരുന്നില്ലെന്ന് അസോസിയേഷൻ സെക്രട്ടറി കെ.ബി. സുനീർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |