മൂവാറ്റുപുഴ: മൂവാറ്റുപുഴയുടെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ നിറസാന്നിദ്ധ്യമായിരുന്ന കടാതി പള്ളിപ്പാട്ട് അഡ്വ. പി.ജി. സുരേഷ് കുമാർ ( 69) നിര്യാതനായി. മൂവാറ്റുപുഴ നഗരസഭ കൗൺസിലർ, മൂവാറ്റുപുഴ അർബൻ സഹകരണ ബാങ്ക് ചെയർമാൻ, മേള ഫൈൻ ആർട്ട്സ് സൊസൈറ്റി പ്രസിഡന്റ് , മ്യൂസിക് ക്ലബ് പ്രസിഡന്റ് , അഗ്രി ഹോർട്ടി കൾച്ചറൽ സൊസൈറ്റി സെക്രട്ടറി തുടങ്ങി നിരവധി പ്രസ്ഥാനങ്ങളുടെ ഭാരവാഹിത്വം വഹിച്ചിട്ടുണ്ട്. മികച്ച പ്രാസംഗികനും സംഘാടകനുമായിരുന്നു. സി.പി.എം ഏരിയ കമ്മിറ്റിയംഗം, സി.ഐ.ടി.യു ഏരിയ സെക്രട്ടറി, സി.പി.എം മുനിസിപ്പൽ നോർത്ത് ലോക്കൽ സെക്രട്ടറി എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. ചെത്ത് തൊഴിലാളി യൂണിയൻ, മോട്ടോർ ഡ്രൈവേഴ്സ് യൂണിയൻ തുടങ്ങിയ ട്രേഡ് യൂണിയൻ രംഗങ്ങളിലും സജീവ സാന്നിദ്ധ്യമായിരുന്നു പി.ജി എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ടിരുന്ന സുരേഷ് കുമാർ. ഭാര്യ: ലാലി (റിട്ട. റിസർവ് ബാങ്ക് ഉദ്യോഗസ്ഥ). മകൻ: നിതിൻ (ഐ.ടി. പ്രൊഫഷണൽ). മരുമകൾ: പ്രീതി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |