കൊച്ചി: പിന്നാക്ക സമുദായങ്ങളുടെ ഐക്യം കൊണ്ട് മാത്രമേ ഭരണഘടന ഉറപ്പുനൽകുന്ന സാമൂഹ്യനീതിയും സമത്വവും സ്വാതന്ത്ര്യവും നേടാനാകൂവെന്ന് പിന്നാക്കവിഭാഗ വികസന വകുപ്പ് മുൻ ഡയറക്ടർ വി.ആർ.ജോഷി പറഞ്ഞു. പിന്നാക്ക വിഭാഗങ്ങളെ ഭിന്നിപ്പിക്കാനും ദുർബ്ബലപ്പെടുത്താനുമുള്ള നടപടികളാണ് ഭരണകൂടങ്ങളുടെ ഭാഗത്തുനിന്ന് എപ്പോഴുമുണ്ടാവുന്നത്. ഇത് തിരിച്ചറിഞ്ഞ് യോജിപ്പിന്റെ പാത കണ്ടെത്താൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
'ബാം സെഫി'ന്റെ സംസ്ഥാന കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു വി.ആർ.ജോഷി. ബാംസെഫ് അഖിലേന്ത്യാ സെക്രട്ടറി ഡോ.കുമാർ നെങ്ങള്ളി അദ്ധ്യക്ഷത വഹിച്ചു. ഡോ.അജിത്ത് വാസു, മുഖ്യാതിഥിയായിരുന്നു. എം.ഗീതാനന്ദൻ പ്രൊഫ. അജയ് ശേഖർ, മാളവിക ബെന്നി തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |