SignIn
Kerala Kaumudi Online
Wednesday, 06 November 2024 12.28 PM IST

മാദ്ധ്യമപ്രവർത്തകരെ പിടിച്ചുതള്ളി, അധിക്ഷേപിച്ച് സുരേഷ് ഗോപി

Increase Font Size Decrease Font Size Print Page
suresh-gopi

തൃശൂർ: താരങ്ങൾക്ക് നേരെയുള്ള ലൈംഗികാരോപണങ്ങളിൽ പ്രതികരണം തേടിയ മാദ്ധ്യമ പ്രവർത്തകരെ പിടിച്ചുതള്ളിയും ആക്രോശിച്ചും കേന്ദ്രമന്ത്രി സുരേഷ്‌ ഗോപി. സിനമയെന്ന വലിയ സംവിധാനത്തെ തകിടംമറിക്കുകയാണെന്നും വിവാദം മാദ്ധ്യമങ്ങൾക്ക് തീറ്റയാണെന്നും ആക്ഷേപിക്കുകയും ചെയ്തു.

ആരോപണവിധേയരിൽ ഒരാളായ നടൻ മുകേഷിനെക്കുറിച്ചുള്ള ചോദ്യത്തോടാണ് ഇന്നലെ ആദ്യം സുരേഷ് ഗോപി പൊട്ടിത്തെറിച്ചത്. രാവിലെ ഒല്ലൂരിലായിരുന്നു ഇത്.

'മുകേഷിന്റെ കാര്യം കോടതി തീരുമാനിക്കും. നിങ്ങൾ വിവാദങ്ങൾ വിറ്റ് കാശാക്കിക്കോളൂ. പരാതികൾ ആരോപണത്തിന്റെ രൂപത്തിലാണ്. കോടതിക്ക് ബുദ്ധിയും യുക്തിയുമുണ്ട്. എന്തു ചെയ്യണമെന്ന് കോടതിക്കറിയാം. പാവം ആടുകളെ തമ്മിൽ തല്ലിച്ച് ചോരകുടിക്കുകയാണ് മാദ്ധ്യമങ്ങൾ. സമൂഹത്തിന്റെ മാനസികാവസ്ഥയെ തകിടം മറിക്കുകയുമാണ്. അമ്മയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പറയാൻ ഞാൻ അമ്മ ഓഫീസിൽ നിന്നല്ല വരുന്നത്. ഓഫീസിൽ നിന്നിറങ്ങി വരുമ്പോൾ അക്കാര്യം ചോദിക്കുക. വീട്ടിൽ നിന്നുവരുമ്പോൾ അക്കാര്യവും"- സുരേഷ്‌ഗോപി പറഞ്ഞു.

ഇതിന് പിന്നാലെ, സുരേഷ്ഗോപിയുടെ നിലപാട് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ തള്ളി. നടനെന്ന നിലയിൽ സുരേഷ്‌ ഗോപിക്ക് അഭിപ്രായം പറയാം. ബി.ജെ.പി നിലപാട് പാർട്ടി നേതൃത്വം പറയുന്നതാണ്. മുകേഷ് രാജി വയ്ക്കണമെന്നാണ് നിലപാടെന്നും വിശദീകരിച്ചു.

ഇന്നലെ ഉച്ചയ്ക്ക് രാമനിലയത്തിനു മുന്നിൽ മാദ്ധ്യമങ്ങൾ സുരേഷ്ഗോപിയെ കാത്ത് നിന്നു. കാറിൽ കയറുന്നതിനിടെയാണ് ചോദ്യമുന്നയിച്ച മാദ്ധ്യമ പ്രവർത്തകരെ തള്ളുകയും കൈചൂണ്ടി കയർക്കുകയും ചെയ്തത്. എന്റെ വഴി എന്റെ അവകാശം. ആർക്കും തടയാനാവില്ലെന്നും പറഞ്ഞു. തുടർന്ന് കാറിൽ കയറി, പ്രതികരിക്കാൻ സൗകര്യമില്ലെന്നറിയിച്ച് യാത്ര തിരിച്ചു.

സംഭവത്തിനു പിന്നാലെ, തൃശൂർ കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ സുരേഷ്‌ ഗോപിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് അംഗങ്ങൾ അദ്ദേഹത്തിന്റെ പോസ്റ്റർ വലിച്ചുകീറി. പത്രപ്രവർത്തക യൂണിയൻ ജില്ലാക്കമ്മിറ്റിയും പ്രതിഷേധിച്ചു.

 സു​ര​ക്ഷ​ ​വ​ല​യ​ത്തി​ൽ​ ​സു​രേ​ഷ് ​ഗോ​പി

ഹേ​മ​ ​ക​മ്മി​ഷ​ൻ​ ​റി​പ്പോ​ർ​ട്ടി​ലു​ള്ള​ ​പ്ര​തി​ക​ര​ണ​വും​ ​ഇ​തു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​മാ​ദ്ധ്യ​മ​ ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ​നേ​രെ​യു​ണ്ടാ​യ​ ​കൈ​യേ​റ്റ​ ​ശ്ര​മ​ത്തി​ൽ​ ​പ്ര​തി​ഷേ​ധ​വും​ ​ശ​ക്ത​മാ​യ​തോ​ടെ​ ​കേ​ന്ദ്ര​മ​ന്ത്രി​ ​സു​രേ​ഷ് ​ഗോ​പി​യു​ടെ​ ​സു​ര​ക്ഷ​ ​വ​ർ​ദ്ധി​പ്പി​ച്ചു.​ ​ഇ​ന്ന​ലെ​ ​ഉ​ച്ച​യോ​ടെ​ ​മാ​ദ്ധ്യ​മ​ ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ​നേ​രെ​ ​കൈ​യേ​റ്റ​ ​ആ​രോ​പ​ണം​ ​ഉ​യ​ർ​ന്ന​തോ​ടെ​ ​വി​വി​ധ​ ​സം​ഘ​ട​ന​ക​ൾ​ ​സു​രേ​ഷ് ​ഗോ​പി​ക്കെ​തി​രെ​ ​പ്ര​തി​ഷേ​ധ​വു​മാ​യി​ ​രം​ഗ​ത്തെ​ത്തി​യി​രു​ന്നു​ ​ഇ​തോ​ടെ​യാ​ണ് ​സു​ര​ക്ഷ​ ​വ​ർ​ദ്ധി​പ്പി​ച്ച​ത്.​ ​ഇ​ന്ന​ലെ​ ​വൈ​കി​ട്ട് ​സൂ​പ്പ​ർ​ ​ലീ​ഗ് ​ഫു​ട്ബാ​ൾ​ ​ടൂ​ർ​ണ​മെ​ന്റി​ൽ​ ​തൃ​ശൂ​ർ​ ​മാ​ജി​ക് ​ടീ​മി​ന്റെ​ ​ജ​ഴ്‌​സി​ ​പ്ര​കാ​ശ​ന​ച്ച​ട​ങ്ങി​ൽ​ ​എ​ത്തി​യ​ത് ​സു​ര​ക്ഷാ​വ​ല​യ​ത്തി​ലാ​യി​രു​ന്നു.​ ​വി​വാ​ദ​ങ്ങ​ളെ​ക്കു​റി​ച്ച് ​പി​ന്നീ​ട് ​പ്ര​തി​ക​രി​ക്കാ​ൻ​ ​അ​ദ്ദേ​ഹം​ ​ത​യ്യാ​റാ​യി​ല്ല.​ ​എ.​ഐ.​വൈ.​എ​ഫ്,​ ​പി.​ഡി.​പി​ ​എ​ന്നി​വ​ർ​ ​ന​ഗ​ര​ത്തി​ൽ​ ​പ്ര​തി​ഷേ​ധ​ ​പ്ര​ക​ട​നം​ ​ന​ട​ത്തി​യി​രു​ന്നു.​ ​എ​ൽ.​ഡി.​എ​ഫും​ ​കോ​ൺ​ഗ്ര​സും​ ​പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: SURESHGOPI
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.