ന്യൂഡൽഹി: വ്യവസായിയും ഡി.എം.കെ ലോക്‌സഭാ എം.പിയുമായ എസ്. ജഗത്‌രക്ഷകനും കുടുംബത്തിനും 908 കോടി രൂപ പിഴയിട്ട് ഇ.ഡി അജ്യുഡിക്കേഷൻ അതോറിട്ടി. വിദേശ വിനിമയ മാനേജ്‌മെന്റ് നിയമം (ഫെമ) പ്രകാരം ജഗത്‌രക്ഷകനും കുടുംബത്തിനുമെതിരെ 2020ൽ ഇ.ഡി അന്വേഷണം ആരംഭിച്ചിരുന്നു. 89.19 കോടിയുടെ സ്വത്തുവകകളും പിടിച്ചെടുത്തു. ഫെമ ലംഘിച്ച് വിദേശ ഓഹരികൾ വാങ്ങി കൂട്ടിയെന്നും, സിംഗപ്പൂരിലെ ഷെൽ കമ്പനിയിൽ 42 കോടിയുടെ നിക്ഷേപം നടത്തിയെന്നും ഇ.ഡി കണ്ടെത്തി. ശ്രീലങ്കൻ കമ്പനിയിൽ 9 കോടിയും നിക്ഷേപിച്ചുവെന്ന് ഇ.ഡി പറയുന്നു. ആരോപണങ്ങൾ തെളിയിക്കാൻ സാധിച്ചതോടെ, ഇ.ഡിയുടെ അജ്യുഡിക്കേഷൻ അതോറിട്ടി 908 കോടി രൂപ പിഴയിടാൻ തീരുമാനിച്ചുവെന്ന് ഇ.ഡി വ്യക്തമാക്കി. പിടിച്ചെടുത്ത സ്വത്തുവകകൾക്ക് കള്ളപ്പണ ഇടപാടുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കാനാണ് ഇ.ഡി അജ്യുഡിക്കേഷൻ അതോറിട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |