തിരുവനന്തപുരം: വയനാട്ടിലെ മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടലിൽ ദുരിതബാധിതരുടെ പുനരധിവാസം ചർച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ഇന്ന് വൈകിട്ട് 4.30ന് സർവകക്ഷി യോഗം ചേരും.
പ്രദേശത്ത് സ്ഥായിയായ പുനരധിവാസം സംബന്ധിച്ച ആശയങ്ങൾ ചർച്ച ചെയ്യും. 23ന് ചീഫ് സെക്രട്ടറി വി. വേണുവിന്റെ നേതൃത്വത്തിലുള്ള സംഘം വയനാട്ടിലെത്തി ദുരന്തബാധിതർ, ജില്ലയിലെ ജനപ്രതിനിധകൾ, രാഷ്ട്രീയ കക്ഷികളുടെ നേതാക്കൾ എന്നിവരുടെ അഭിപ്രായ രൂപീകരണം നടത്തിയിരുന്നു.
ഒന്നാംഘട്ട പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായി പരിക്കേറ്റവർക്കും മരിച്ചവരുടെ ആശ്രിതർക്കും നഷ്ടപരി ഹാരവും ദുരന്തത്തിനിരയായവർ താമസിക്കുന്ന വീടുകളുടെ മാസവാടകയും നൽകാൻ ധാരണയായിരുന്നു. ദുരിതബാധിതർക്കായി സുരക്ഷിത മേഖലയിൽ ടൗൺഷിപ്പ് നിർമ്മിക്കുമെന്നാണ് സർക്കാർ പ്രഖ്യാപനം. സന്നദ്ധ സംഘടനകൾ വ്യക്തികൾ, രാഷ്ട്രീയ കക്ഷികൾ എന്നിവർ ചേർന്ന് 500ലധികം വീടുകൾ നിർമ്മിച്ച് നൽകാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. ബയോമെട്രിക്ക് സംവിധാനമുള്ള റേഷൻ കാർഡ് അടിസ്ഥാന രേഖയാക്കി ഓരോ കുടുംബത്തിലെയും അംഗങ്ങളുടെ നഷ്ടപ്പെട്ട സർക്കാർ രേഖകൾ ഫീസീടാക്കാതെ വീണ്ടെടുക്കും..
ഒന്നാംഘട്ട പുനരധിവാസം
മരിച്ചവരുടെ ആശ്രിതർക്ക് ധനസഹായം എട്ട് ലക്ഷം
കണ്ണുകൾ,കൈകാലുകൾ എന്നിവ നഷ്ടപ്പെട്ടവർക്കും 60%ൽ അധികം വൈകല്യമുള്ളവർക്ക് -3.25ലക്ഷം
40% മുതൽ 60%വരെ വൈകല്യമുള്ളവർക്ക് -1,24,000 രൂപ )
ദുരിതാശ്വാസനിധിയിൽ നിന്നും വാടക ഇനത്തിൽ ഒരു കുടുംബത്തിന് പ്രതിമാസം 6,000 രൂപവരെ
പ്രതീക്ഷിക്കുന്നത് 2000 കോടിയുടെ കേന്ദ്രസഹായം
പുനരധിവാസത്തിന് കേന്ദ്രത്തിൽ നിന്ന് സംസ്ഥാനം തേിടയത് 2000 കോടിയുടെ സാമ്പത്തിക സഹായം.
റവന്യൂ, തദ്ദേശം, കൃഷി, മൃഗസംരക്ഷണം, വൈദ്യുതി, പൊതുമരാമത്ത്, ഇറിഗേഷൻ, വനം എന്നീ വകുപ്പുകളുടെ ശുപാർശകളടങ്ങുന്ന സമഗ്ര റിപ്പോർട്ട് സമർപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |