ടെഹ്റാൻ: ഇറാനിൽ അഭിഭാഷകനെ കൊന്ന കുറ്റത്തിന് 20കാരനെ പരസ്യമായി തൂക്കിലേറ്റി. തിങ്കളാഴ്ച വടക്കൻ സെംനാൻ പ്രവിശ്യയിലെ ഷറൂദ് നഗരത്തിലാണ് വധശിക്ഷ നടപ്പാക്കിയതെന്ന് വിവിധ സംഘടനകൾ പറയുന്നു. രണ്ട് വർഷം മുമ്പാണ് കേസിനാസ്പദമായ കൊലപാതകം നടന്നത്. അഭിഭാഷകനെ കൊലപ്പെടുത്താൻ ചിലർ യുവാവിനെ നിയോഗിക്കുകയായിരുന്നു എന്നാണ് വിവരം. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇറാനിൽ പരസ്യമായി തൂക്കിലേറ്റുന്നത് താരതമ്യേന കുറവാണ്. സാധാരണ ജയിലുകൾക്കുള്ളിലാണ് വധശിക്ഷ നടപ്പാക്കുന്നത്. ചൈന കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വധശിക്ഷ നടപ്പാക്കുന്ന രാജ്യം ഇറാനാണെന്ന് ആംനെസ്റ്റി ഇന്റർനാഷണൽ ചൂണ്ടിക്കാട്ടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |