തോപ്പുംപടി: കൊച്ചി ഫിഷറീസ് ഹാർബറിലെ പേഴ്സിൻ നെറ്റ് ബോട്ട് മീനിറക്ക് തൊഴിലാളികളുടെ കൂലിത്തർക്കത്തിൽ തൊഴിലാളികളുടെ വേതനം കുറക്കാത്ത എന്ത് ചർച്ചയ്ക്കും തൊഴിലാളി യൂണിയൻ തയ്യാറാണെന്ന് കൊച്ചിൻ പോർട്ട് ലേബർ യൂണിയൻ ഭാരവാഹികൾ പറഞ്ഞു. ബോട്ട് ഓണേഴ്സ് അസോസിയേഷൻ ഏകപക്ഷീയമായ നിലപാടുമായി മുന്നോട്ട് പോകുകയാണ്. ബോട്ടുടമകളുടെ ആവശ്യം ചർച്ച ചെയ്യാമെന്നാണ് യൂണിയൻ അറിയിച്ചത്.ഒരു ഘട്ടം കഴിഞ്ഞപ്പോൾ യൂണിയൻ പ്രതിനിധികളുമായി ചർച്ച ചെയ്യാൻ ബോട്ട് ഉടമ അസോസിയേഷൻ തയ്യാറായിട്ടില്ലെന്ന് യൂണിയൻ പ്രസിഡന്റ് കെ.എം റിയാദ്, ജനറൽ സെക്രട്ടറി ബെനഡിക്റ്റ് ഫർണാണ്ടസ് എന്നിവർ പറഞ്ഞു. തൊഴിലാളി വിരുദ്ധ സമീപനവുമായി ഏകപക്ഷീയമായി മുന്നോട്ട് പോകുന്ന ബോട്ട് ഓണേഴ്സ് അസോസിയേഷന്റെ നിലപാടിനെതിരെ ഹാർബറിലെ മുഴുവൻ തൊഴിലാളികളും ഒറ്റക്കെട്ടായി മുന്നോട്ട് പോകും. തിങ്കളാഴ്ച മുതൽ രണ്ട് ശതമാനം കൂലി നൽകുന്ന ബോട്ടുകൾക്ക് മാത്രമേ സി.പി.എൽ.യു, സി.ഐ.ടി.യു തൊഴിലാളികൾ പണിയെടുക്കുകയുള്ളൂവെന്ന് നേതാക്കളായ എൻ.എച്ച് ഇസ്ഹാക്ക്,കെ.എ നജീബ്,പി.എം നിസാർ,എ.ഐ അക്ബർ,വി.എം യൂസഫ് എന്നിവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |