കൊച്ചി: പാലക്കാട്ട് അർബൻ ഗ്രാമീൺ സൊസൈറ്റിയുടെ (യു.ജി.എസ് ഗ്രൂപ്പ്) ബ്രാൻഡ് അംബാസഡറായി നടി ഭാവന. കൊച്ചിയിൽ യു.ജി.എസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ അജിത് പാലാട്ടാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. യു.ജി.എസ് ഗ്രൂപ്പിന്റെ പിരമിഡ് അഗ്രോ മൾട്ടി സ്റ്റേറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റി ഉടൻ പ്രവർത്തനം ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിലും യു.ജി.എസ് ഗ്രൂപ്പ് പ്രവർത്തനം ആരംഭിക്കും. പാലക്കാട് മണ്ണാർക്കാട് യു.ജി.എസ് ഗ്രൂപ്പിന്റെ ആദ്യ റെസ്റ്ററന്റായ ' ഷെഫ് പാലാട്ട് ' സെപ്തംബർ 14ന് ഭാവന ഉദ്ഘാടനം ചെയ്യും. യു.ജി.എസ് ഗ്രൂപ്പ് ജനറൽ മാനേജർ അഭിലാഷ് പാലാട്ട്, ഫിനാൻസ് മാനേജർ സി. ഹരീഷ്,മാർക്കറ്റിംഗ് ഹെഡ് ഷെമീർ അലി, ഓപ്പറേഷൻസ് മാനേജർ ഷബീർ അലി, പി.ആർ.ഒ ശ്യാംകുമാർ, സെയിൽസ് മാനേജർ ശാസ്താ പ്രസാദ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |