ശ്രീനഗർ: ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 ചരിത്രമായി കഴിഞ്ഞെന്നും ഇനി തിരിച്ചു കൊണ്ടുവരില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.
ജമ്മു കാശ്മീരിൽ തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കിയതിന് പിന്നാലെയായിരുന്നു പ്രതികരണം. 2019ൽ റദ്ദാക്കിയ ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കുമെന്ന് നാഷണൽ കോൺഫറൻസിന്റെ പ്രകടന പത്രികയിൽ പറയുന്നു. ഈ പശ്ചാത്തലത്തിലാണ് ഷായുടെ പ്രതികരണം. ആർട്ടിക്കിൾ 370 നീക്കം ചെയ്തത് സംസ്ഥാനത്തിന്റെ വികസനത്തിന് ഊർജ്ജമായി. സ്വാതന്ത്ര്യം ലഭിച്ച കാലം മുതൽ ജമ്മു കാശ്മീർ ബി.ജെ.പിക്ക് പ്രധാനപ്പെട്ടതാണ്. ജമ്മു കശ്മീരിനെ കേടുപാടുകളില്ലാതെ സംരക്ഷിക്കാനാണ് ശ്രമിച്ചത്. 2014 വരെ വിഘടനവാദത്തിന്റെയും ഭീകരവാദത്തിന്റേയും നിഴലിലായിരുന്നു പ്രദേശം.
പലരും ജമ്മു കാശ്മീരിനെ അസ്ഥിരപ്പെടുത്താൻ ശ്രമിച്ചു. എല്ലാ സർക്കാരുകളും പ്രീണന നയം സ്വീകരിച്ചു. എന്നാൽ, ജമ്മു കാശ്മീരിന്റെ ചരിത്രം എഴുതപ്പെടുമ്പോൾ കഴിഞ്ഞ പത്ത് വർഷം സംസ്ഥാനത്തിന്റെ സുവർണകാലഘട്ടമായി രേഖപ്പെടുത്തും. സമാധാനപരവും സുരക്ഷിതവും വികസിതവും അഭിവൃദ്ധിയുള്ളതുമായ ജമ്മു കാശ്മീർ ലക്ഷ്യമിട്ടുള്ള പ്രകടന പത്രികയാണ് ബി.ജെ.പിയുടേതെന്നും ഷാ പറഞ്ഞു. 2014ൽ ആയിരുന്നു ജമ്മു കാശ്മീർ നിയമസഭയിലേക്ക് അവസാനമായി തിരഞ്ഞെടുപ്പ് നടന്നത്. മൂന്ന് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ്. സെപ്തംബർ18,25, ഒക്ടോബർ ഒന്ന് തീയതികളിലായാണ് തിരഞ്ഞെടുപ്പ് നടക്കുക. ഒക്ടോബർ നാലിനാണ് വോട്ടെണ്ണൽ.
വിനോദ സഞ്ചാര കേന്ദ്രമാക്കും
മേഖലയിൽ വികസനവും സുരക്ഷയും സാമ്പത്തിക വളർച്ചയും ത്വരിതപ്പെടുത്താനുള്ള ബി.ജെ.പിയുടെ പദ്ധതികൾ ഉൾപ്പെടുത്തിയതാണ് പ്രകടന പത്രിക.
ഭീകരവാദത്തിന്റെ കേന്ദ്രമെന്നത് മാറ്റി കാശ്മീരിനെ വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റും
ജമ്മു കശ്മീരിനെ ഇന്ത്യയുമായി ഏകീകരിപ്പിക്കാനുള്ള പരിശ്രമമാണ് അക്കാലത്തും ബിജെപി നടത്തിയിട്ടുള്ളതെന്ന് അമിത് ഷാ പറഞ്ഞു. ജമ്മു കശ്മീർ എക്കാലത്തും
പി.എം കിസാൻ സമ്മാൻ നിധിയിൽ കർഷകർക്ക് 10,000 രൂപയുടെ സാമ്പത്തിക സഹായം
കാർഷിക പ്രവർത്തനങ്ങൾക്കുള്ള വൈദ്യുതി നിരക്കിൽ 50 ശതമാനം ഇളവ്
യുവാക്കൾക്കായി അഞ്ച് ലക്ഷം തൊഴിലവസരങ്ങൾ
നീതിപൂർവമായ നിയമന സംവിധാനം
വിദ്യാർത്ഥികൾക്ക് പ്രഗതി ശിക്ഷാ യോജന' പ്രകാരം 3000 രൂപയുടെ യാത്രാ ആനുകൂല്യം
മെഡിക്കൽ കോളേജുകളിൽ ആയിരം പുതിയ സീറ്റുകൾ
'മാ സമ്മാൻ യോജന' പദ്ധതി പ്രകാരം എല്ലാ വീടുകളിലെയും മുതിർന്ന സ്ത്രീയ്ക്ക് വർഷം 18,000 രൂപ
ഉജ്ജ്വല പദ്ധതി ഗുണഭോക്താക്കൾക്ക് എല്ലാ വർഷവും രണ്ട് സൗജന്യ ഗ്യാസ് സിലിണ്ടറുകൾ
ഭൂരഹിതർക്ക് അടൽ ഭവന പദ്ധതി പ്രകാരം വീടുവയ്ക്കാൻ ഭൂമി സൗജന്യം
വയോജന, വിധവ, വികലാംഗ പെൻഷനുകൾ മൂന്നിരട്ടിയാക്കും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |