തിരുവനന്തപുരം:സംസ്ഥാനത്ത് മൂന്ന് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കും.ബംഗാൾ ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന ന്യൂനമർദ്ദത്തെ തുടർന്നാണ് മഴ ലഭിക്കുന്നത്.മദ്ധ്യ വടക്കൻ ജില്ലകളിലാണ് മഴ സാദ്ധ്യത.ഇന്ന് മഴയുടെ അടിസ്ഥാനത്തിൽ എറണാകുളം,തൃശൂർ,മലപ്പുറം, കോഴിക്കോട്,കണ്ണൂർ,കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടാണ്.മദ്ധ്യ തെക്കൻ ജില്ലകളിൽ രണ്ട് ദിവസം ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്.കേരള തീരത്ത് ശക്തമായ കാറ്റിന് സാദ്ധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ പ്രത്യേകം ജാഗ്രത പാലിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |