ന്യൂയോർക്ക്: അവിഹിത ബന്ധം വെളിപ്പെടുത്താതിരിക്കാൻ പോൺ താരം സ്റ്റോമി ഡാനിയേൽസിന് പണം നൽകിയ കേസിൽ യു.എസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ശിക്ഷാ വിധി നവംബർ 26ലേക്ക് മാറ്റി. ഈ 18നായിരുന്നു വിധി വരേണ്ടിയിരുന്നത്. നവംബർ 5ന് നടക്കുന്ന പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിന് ശേഷമാക്കണം വിധിയെന്ന് ആവശ്യപ്പെട്ട് ട്രംപ് ന്യൂയോർക്ക് കോടതിയെ സമീപിച്ചിരുന്നു.വിധി വൈകിപ്പിക്കാൻ ട്രംപിന്റെ അഭിഭാഷകർ നിയമപരമായ വഴികളെല്ലാം തേടിയിരുന്നു. ഇത് രണ്ടാം തവണയാണ് കേസിൽ ശിക്ഷാ വിധി മാറ്റുന്നത്. കേസിൽ ട്രംപ് കുറ്റക്കാരനെന്ന് മേയിൽ കോടതി വിധിച്ചിരുന്നു. 2016ൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു ട്രംപ് അഭിഭാഷകൻ മുഖേന സ്റ്റോമിക്ക് 1,30,000 ഡോളർ നൽകിയത്. തുക ഇലക്ഷൻ നിയമങ്ങൾക്ക് വിരുദ്ധമായി ബിസിനസ് ചെലവാക്കി കാണിച്ചുള്ള രേഖകളാണ് കുരുക്കായത്. കുറ്റം മറയ്ക്കാൻ വ്യാജരേഖകൾ നിർമ്മിച്ചതടക്കം 34ചാർജുകളിലും ട്രംപ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |