ആലപ്പുഴ : ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് കേസിലെ മുഖ്യപ്രതിയെ മണ്ണഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. കാസർകോട് ചെങ്കല പഞ്ചായത്ത് 7-ാം വാർഡിൽ നെഗ്രജ് സലതടുക്ക വീട്ടിൽ ഉദയ ആണ് പിടിയിലായത്. തുറവൂർ സ്വദേശിനിയിൽ നിന്ന് ഓൺലൈൻ ട്രേഡിംഗ് നടത്താമെന്ന് വിശ്വസിപ്പിച്ച് 4.5 ലക്ഷം രൂപയാണ് ഉദയ തട്ടിയെടുത്തത്. 2015 മുതൽ ഓൺലൈൻ ട്രേഡിംഗ് നടത്തുന്ന തുറവൂർ സ്വദേശിനിയിൽ നിന്ന് ഓൺലൈൻ ട്രേഡിംഗുമായി ബന്ധപ്പെട്ട് വാട്‌സ് ആപ്പിലൂടെ പരിചയപ്പെട്ട ഉദയ്, ആർ.ടി.ജി.എസ് വഴിയാണ് പണം തട്ടിയത്. തുറവൂർ സ്വദേശിനി മണ്ണഞ്ചേരി പൊലീസ് നൽകിയ പരാതിയെ തുടർന്നായിരുന്നു അന്വേഷണം. സ്റ്റേഷൻ ഇൻസ്‌പെക്ടർ എം.കെ.രാജേഷ്, സബ് ഇൻസ്‌പെക്ടർ കെ.ആർ.ബിജു, എ.എസ്.ഐ ഉല്ലാസ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ ഷൈജു എന്നിവർ ചേർന്ന് കാസർകോട് നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |