കൊച്ചി: ഓണത്തിന് ബി. കെ. ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് അഗ്രി കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ബി.കെ.ഡി എഫ്.എം.സി.ജി ഉത്പന്നങ്ങൾ വിപണിയിൽ അവതരിപ്പിച്ചു. ആലത്തൂരിൽ സൊസൈറ്റിയുടെ ഫാമിൽ നടന്ന ചടങ്ങിന്റെ ഉദ്ഘാടനം കെ.ഡി. പ്രസേനൻ എം.എൽ.എ നിർവഹിച്ചു. സ്റ്റീമ്ഡ് പുട്ടുപൊടി, പത്തിരിപൊടി, ഈസി പാലപ്പം മിക്സ്, റോസ്റ്റഡ് റവ, സ്റ്റീമ്ഡ് ഗോതമ്പ് പുട്ടുപൊടി, ചെമ്പ പുട്ടുപൊടി എന്നിവയാണ് അവതരിപ്പിച്ചത്. ഇതോടൊപ്പം നൂറിലധികം കുടുംബങ്ങൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തു. തേങ്കുറിശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. ഭാർഗവൻ, പഞ്ചായത്തംഗം സി. സതീഷ്, ചലച്ചിത്രതാരം ലിയോണ ലിഷോയ്, സിനിമ സീരിയൽ താരങ്ങളായ ലിഷോയ്, ആനന്ദ്, സൊസൈറ്റി ചെയർമാൻ പി.എസ്. ബിന്ദുകുട്ടൻ, വൈസ് ചെയർപേഴ്സൺ പ്രവീണ വിജയൻ, മാനേജിംഗ് ഡയറക്ടർ ഇ. ദിലീപ് ദാസ്, സി.ഇ.ഒ സ്നോപി ബിന്ദുകുട്ടൻ എന്നിവർ പങ്കെടുത്തു.
കേരളത്തിലെ ഏറ്റവും വലിയ ഫാമുകളിൽ ഒന്നാണ് ആലത്തൂർ നെല്ലിക്കൽകാടുള്ള ബി. കെ. ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് അഗ്രി കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടേത്. പന്ത്രണ്ടര ഏക്കർ ഭൂമിയിലെ ഫാമിൽ ഇരുനൂറിലധികം പശുക്കളും നൂറ്റിയമ്പതിലധികം ആടുകളും അൻപതിനായിരത്തിലധികം മീനുകളും നാൽപ്പതിനായിരത്തിലധികം കോഴികളും രണ്ടായിരത്തിലധികം ആയുർ ജാക്ക് പ്ലാവുകളുമാണുള്ളത്. കേന്ദ്രസർക്കാരിന്റെ സഹകരണ വകുപ്പിന് കീഴിലാണ് സൊസൈറ്റിയുടെ പ്രവർത്തനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |