ആറ്റിങ്ങൽ: ആറ്റിങ്ങൽ മേഖലയിൽ ദേശീയപാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുമ്പോൾ ആശങ്കകൾ ഉയരുകയാണ്. പുതിയ പാതയുടെ രൂപരേഖയായപ്പോൾ പാതയുടെ താഴ്ചയും ഉയരവുമാണ് ആശങ്കയുണ്ടാക്കുന്നത്. ആഴാംകോണം മുതൽ മാമം വരെയാണ് ആറ്റിങ്ങൽ ബൈപ്പാസ് നിർമ്മാണം നടക്കുന്നത്. 11.150 കിലോമീറ്റർ ദൂരം. നിലവിലെ ഭൂപരപ്പിൽ നിന്ന് 50 മീറ്റർ വരെ താഴ്ചയുണ്ട്. ഈ മേഖലകളിൽ താഴ്ചയിൽ മണ്ണെടുത്തതോടെ റോഡിൽ സ്ഥിരം വെള്ളക്കെട്ടായി മാറി. ഇവിടെ ഏത് തരത്തിൽ ബൈപ്പാസ് നിർമ്മിച്ചാൽ റോഡ് സംരക്ഷിക്കാൻ കഴിയുമെന്ന് അധികൃതർ പറയുന്നില്ല. ഇതിന് പുറമേ അടിപ്പാതകളുടെയും സ്ഥിതി മറിച്ചല്ല.
മേൽപ്പാല നിർമ്മാണങ്ങളും നടക്കുന്നു
ഭൂനിരപ്പിൽ നിന്ന് ഉയർന്നുനിൽക്കുന്ന മേൽപ്പാലങ്ങളും ആശങ്കയുണ്ടാക്കുന്നു. അപ്രോച്ച് റോഡ് നിർമ്മാണം വരുമ്പോൾ പാലം ഭൂതലത്തിൽ നിന്ന് ഉയർന്നു നിൽക്കും. കൊല്ലമ്പുഴ ഇടയാവണത്ത് പുതിയ പാത വരുന്നതോടെ ഒരു മേഖലയാകെ ഒറ്റപ്പെടും. നദീതീരത്തുള്ള ഇവർക്ക് റോഡിലെത്താൻ അടിപ്പാത വേണമെന്ന ആവശ്യം ഇനിയും പരിഗണിച്ചിട്ടില്ല.
മണ്ണിടിച്ചിലും
പാലംകോണത്ത് നാൽപ്പത് മീറ്ററോളം ഭൂമി ഇടിച്ചുതാഴ്ത്തി റോഡ് നിർമ്മാണം നടക്കുമ്പോൾ ഈ മേഖലയിൽ മണ്ണിടിച്ചിൽ വ്യാപകമാണ്. കൊല്ലമ്പുഴ തിരുവാറാട്ട് കാവിന്റെ ഭൂമി ഏറ്റെടുക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് പരിഹാരമായി ഇവിടെ സർവീസ് റോഡ് ഒഴിവാക്കാനും പദ്ധതിയുണ്ട്. ഇവിടെ കോടതിവിധിയെ മാനിച്ചായിരിക്കും നിർമ്മാണം.
നടപടിയാകാതെ
ബൈപ്പാസ് നിർമ്മാണ മേഖലയിലെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് മണ്ണിടിച്ചിൽ വ്യാപകമാണെങ്കിലും തടയാൻ യാതൊരു നടപടിയും ബന്ധപ്പെട്ടവർ കൈക്കൊണ്ടിട്ടില്ല. ചില മേഖലയിൽ വേനൽക്കാലത്തും വാറ്റത്ത നീരുറവകൾക്ക് മുകളിലാണ് നിർമ്മാണങ്ങൾ നടക്കുന്നത്. ഇത് റോഡുകളുടെ ആയുസിനെ ബാധിക്കുമെന്ന ആശങ്കയുമുണ്ട്.
നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയത്-----------------2022 ജൂലായ്
നിർമ്മാണക്കരാർ---------------------ആർ.ഡി.എസ്. കമ്പനിക്ക്
കാലാവധി-----------30 മാസം.
നിർമ്മാണച്ചെലവ് ---------------------------------780 കോടി
വെളക്കെട്ട് മേഖലയിലെ ബൈപ്പാസ് നിർമ്മാണത്തിന് മികച്ച സങ്കേതികവിദ്യ കണ്ടെത്തി റോഡ് സംരക്ഷിക്കണം.
വക്കം പ്രകാശ്, ആർ.ജെ.ഡി,
ആറ്റിങ്ങൽ നിയോജകമണ്ഡലം പ്രസിഡന്റ്
പാലാംകോണത്തെ ബൈപ്പാസ് നിർമ്മാണ മേഖലയിലെ വെള്ളക്കെട്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |