കൊൽക്കത്ത: ഐ.എസ്.എല്ലിൽ ഇന്നലെ ബോർജ ഹെരേരയുടെ ഹാട്രിക്കിന്റെ പിൻബലത്തിൽ ഈസ്റ്റ് ബംഗാളിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് കീഴടക്കി ഗോവ എഫ്.സി. ഈസ്റ്റ് ബംഗാളിന്റെ തട്ടകമായ സാൾട്ട് ലേക്കിൽ നടന്ന മത്സരത്തിൽ 13,20,71 മിനിട്ടുകളിലായിരുന്നു ഹെരേര ആതിഥേയരുടെ വലകുലുക്കിയത്. മാദിഹ് തലാൽ (പെനാൽറ്റി), ഡേവിഡ് ലാൽലൻസംഗ എന്നിവരാണ് ഈസ്റ്റ് ബംഗാളിനായി ലക്ഷ്യം കണ്ടത്. 81-ാം മിനിട്ടിൽ കാൾ മക്ഹ്യൂഗ് രണ്ടാം മഞ്ഞക്കാർഡും ചുവപ്പും കണ്ട് പുറത്തായതിനാൽ പത്തുപേരുമായാണ് ഗോവ മത്സരം പൂർത്തിയാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |